അണുബാധ
ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബാണു യൂസ്ട്രേച്ചിന്‍ ട്യൂബ്. ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുമ്പോള്‍ മൂക്കിലുണ്ടാകുന്ന ദ്രാവകം (കഫം) ട്യൂബിലൂടെ ചെവിയിലെത്തി അണുബാധ ഉണ്ടാക്കാം. ഇത് ചെവിവേദനയ്ക്കു കാരണമാകുന്നു.
ചെവിക്കായം നീക്കുമ്പോള്‍
ചെവിക്കായം നീക്കം ചെയ്യാന്‍ കൈയില്‍ കിട്ടുന്നതെന്തും ചെവിയിലിടുന്ന സ്വഭാവമാണു നമ്മുടേത്. അങ്ങനെ ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ്് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മുറിവിലൂടെ ചെവിയുടെ പുറത്തെ കനാലിലുള്ള ബാക്ടീരിയകള്‍ അകത്തു കടക്കുന്നു. അതുവഴി അണുബാധയുണ്ടാകുന്നു.
എല്ലിന് അകല്‍ച്ച
കീഴ്ത്താടിയും മേല്‍ത്താടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലിന് അകല്‍ച്ചയുണ്ടായാലും ചെവിവേദന ഉണ്ടാകാനിടയുണ്ട്. ഡെന്റല്‍ സര്‍ജനെ കാണുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
കഫത്തിന്റെ ഒഴുക്ക്
സൈനസൈറ്റിസ് രോഗമുള്ളവരില്‍ മൂക്കില്‍ ഉണ്ടാകുന്ന കഫം രാത്രിയില്‍ കിടക്കുമ്പോള്‍ ഒഴുകി ചെവിയിലെത്തുന്നു. മിക്കവരിലും ചെവിവേദന രാത്രിയില്‍ കൂടുതലായി അനുഭവപ്പെടുന്നതിന കാരണമിതാണ്. കഫം ചെവിയിലെത്തി അണുബാധയുണ്ടാകുകയും ചെവിവേദനയായി മാറുകയും ചെയ്യുന്നു. പ്രാണികളും ഉറുമ്പും ചെവിയില്‍ പോകുക, മൂക്കിന്റെ പാലത്തിനു വളവ്, അണ്ണാക്ക് ഇല്ലാതെ വരുക, മുച്ചുണ്ട് എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ചെവി വേദന ഉണ്ടാകാം.