ചിലപ്പോഴൊക്കെ പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ അവര്‍ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്.എന്തുതന്നെയായാലും, ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോ കുടുംബത്തിനും നല്ല ഒരനുഭവം ആയിരിക്കില്ല ഇത് പകര്‍ന്നുനല്‍കുന്നത്
ചില കുട്ടികള്‍ രാത്രിയില്‍ എണീറ്റ് നടക്കും. ചിലര്‍ പിച്ചും പേയും പറയും. നമ്മള്‍ ചോദിക്കുന്നതിന് ഉത്തരം നല്‍കുമെങ്കിലും ഒന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല. അസ്വസ്ഥമായ ഉറക്കമാണ് ഇവയ്ക്കു പിന്നില്‍. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ മിക്കവരിലും ഈ പ്രശ്‌നങ്ങള്‍ തനിയെ മാറിക്കോളും.
ചെറിയ പനി വന്നാല്‍ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണര്‍ന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തില്‍ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങള്‍ ഉണ്ടോ എന്നു സംശയിക്കാം.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടീവ് ഡിസോര്‍ഡര്‍ ഉള്ള കുട്ടികളിലും ഉറക്കപ്രശ്‌നം കാണാറുണ്ട്. ഏകാഗ്രത ക്കുറവാണ് ഈ കുട്ടികളുടെ പ്രശ്‌നം. ഉറക്കവും ഏകാഗ്രതയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഒരേ ഭാഗമാണ്.
ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികള്‍ പകല്‍ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.
രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണര്‍ത്തി ട്യൂഷന്‍ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാ ധിക്കും. എന്ന ഈ അവസ്ഥ വന്നാല്‍ കുട്ടിക്ക് നന്നായി ഉറ ക്കം കിട്ടാതെ പഠനത്തില്‍ പിന്നോട്ട് പോവുകയേ ഉള്ളൂ.
രണ്ടുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ 10 മുതല്‍ 19 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് കണക്ക്. രണ്ടു മുതല്‍ 12 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ 12- 14 മണിക്കൂറും ഒന്നു മുതല്‍ മൂന്നു വയസ്സുള്ള കുട്ടികള്‍ 11- 13 മണിക്കൂറും മൂന്നു മുതല്‍ പത്ത് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ 9- 10 മണിക്കൂറും ഉറങ്ങണം.