സ്്ത്രീ സൗന്ദര്യത്തില്‍ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍. കണ്ണില്‍ കണ്ടവയെല്ലാം വാങ്ങി ഉപയോഗിച്ചാലോ ഗുണം വിപരീതമായി ഫലിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
*ലിപ്സ്റ്റിക്ക് നിങ്ങളുടെ ചുണ്ടുകളിലെ നനവ് ഇല്ലാതാക്കും. ലിപ്സ്റ്റിക്കിനേക്കാള്‍ നല്ലത് ലിപ് ബാമുകളാണ്. ചില ലിപിസ്റ്റിക്കുകളിലും, ലിപ് ഗ്ലോസ്സസുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്.
*ചുവന്ന ലിപ്സ്റ്റിക്കില്‍ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലെഡ് ശരീരത്തിനുള്ളില്‍ ചെല്ലുന്നത് വഴി തലച്ചോറില്‍ തകരാറുകളും, പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം.
*സ്‌കിന്‍ കെയര്‍ കമ്പനികള്‍ വില്ക്കുന്ന മോയ്സ്ച്വറൈസറുകളിലെല്ലാം ഉയര്‍ന്ന തോതില്‍ ഡിറ്റര്‍ജന്റുകളും, സമാനമായ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വഭാവികമായ പ്രതിരോധശേഷി ഇല്ലാതാക്കും.
*കാജല്‍ ഉപയോഗിക്കുന്നത് വഴി കണ്ണിന് പല പ്രശ്നങ്ങളും ഉണ്ടാകാം. കെമിക്കല്‍, ടോക്സിക് സമ്പര്‍ക്കം മൂലം നേത്രരോഗങ്ങള്‍, ഗ്ലൂക്കോമ,നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവ ഉണ്ടാകാം. കണ്ണിനുള്ളില്‍ സുറുമ, കാജല്‍ തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
*കടുത്ത നിറമുള്ള നെയില്‍ പോളിഷുകള്‍ നഖത്തിന്റെ നിറം മഞ്ഞയാകാന്‍ ഇടയാക്കും. അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തു നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നു. ഇത് നഖത്തെ ദുര്‍ബലമാക്കുന്നതാണ്.
*ടാല്‍കം പൗഡറിലടങ്ങിയിരിക്കുന്ന സിലിക്കേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ കടുത്ത വിഷമാണെന്ന് മാത്രമല്ല അലര്‍ജിക്കും, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കും കാരണമാകും.
*നമ്മള്‍ വിയര്‍പ്പ് ശല്യം കുറയ്ക്കാനുപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യുന്നതാണ്.