Latest News

കള്ളത്തരങ്ങള്‍ പറയുന്ന കുട്ടിയുടെ ചിന്തകള്‍ എങ്ങിനെ.? ചെറിയ നുണകള്‍ നമ്മള്‍ അറിയാതെ പോകുന്നു; നുണകളെ പ്രോത്സാഹിപ്പിക്കാന്‍ നില്‍ക്കാതെ ഗുണപാഠമുള്ള കുഞ്ഞിക്കഥകള്‍ കേള്‍ക്കട്ടെ

Malayalilife
topbanner
 കള്ളത്തരങ്ങള്‍ പറയുന്ന കുട്ടിയുടെ ചിന്തകള്‍ എങ്ങിനെ.? ചെറിയ നുണകള്‍ നമ്മള്‍ അറിയാതെ പോകുന്നു; നുണകളെ പ്രോത്സാഹിപ്പിക്കാന്‍ നില്‍ക്കാതെ ഗുണപാഠമുള്ള കുഞ്ഞിക്കഥകള്‍ കേള്‍ക്കട്ടെ

മ്മ തന്ന മിഠായി കളഞ്ഞു പോയി, ഒന്നൂടെ തരുമോ അമ്മേ....'' എന്നതു പോലുള്ള കുഞ്ഞു നുണകളാവും ആറ് - ഏഴ് വയസ്സുവരെയുള്ള കുട്ടികള്‍ പറയുക. ഭാവനയില്‍ നിന്നുടലെടുക്കുന്ന മനോഹരമായ നുണക്കഥകളും അവര്‍ പറയാം. നിര്‍ദോഷങ്ങളായ ഈ കൊച്ചു നുണകളെയും ഭാവനകളെയും അത്ര ഗൗരവത്തോടെ കാണണമെന്നില്ല. എന്നാല്‍ ആ നുണകളെ പ്രോത്സാഹിപ്പിക്കാന്‍ നില്‍ക്കാതെ ഗുണപാഠമുള്ള കുഞ്ഞിക്കഥകള്‍ പറഞ്ഞു കൊടുത്തും വായിപ്പിച്ചും അവരുടെ ഭാവനയെ ക്രിയാത്മകമായി  വളര്‍ത്താം. 10-12 വയസ്സ് ആകുമ്പോഴേക്കും ഇങ്ങനെ നുണകള്‍ പറയാനുള്ള പ്രവണത മാറുമെങ്കിലും  ചില കുട്ടികള്‍ അവ പിന്‍തുടരാം. ആത്മവിശ്വാസക്കുറവുള്ള കുട്ടികളിലാണ് ഇതു തുടരുന്നത്. 

മക്കള്‍ അമിതമായി നുണ പറയുന്നതായി തോന്നിയാല്‍ അച്ഛനമ്മമാര്‍ ആദ്യം ഒരു ആത്മപരിശോധന നടത്തണം. പലവിധ സൗകര്യത്തിനായി കുട്ടികളുടെ മുന്നില്‍ വച്ചു കള്ളം പറയുന്ന ശീലം നമുക്കുണ്ടോ എന്ന് അച്ഛനമ്മമാര്‍ വിലയിരുത്തുക. വീട്ടിലുള്ള അച്ഛന്‍ ഫോണിലൂടെ 'ഞാന്‍ ഒരു യാത്രയിലാണ്, അടുത്തയാഴ്ച പണം തരാം' എന്നു പറയുന്നതു കേള്‍ക്കുന്ന കുട്ടിയെ തിരുത്താന്‍ അച്ഛന് എളുപ്പമാകില്ല.

കള്ളം പറഞ്ഞ കുട്ടിക്കു 'നുണയന്‍', 'കള്ളന്‍', 'വാ തുറന്നാല്‍ കള്ളമേ പറയൂ'... തുടങ്ങിയ ലേബലുകള്‍ നല്‍കാതിരിക്കുക. കുട്ടിയെ അല്ല, അവന്‍ പറയുന്ന കള്ളങ്ങളെയും ആ ശീലത്തെയുമാണ് ഇഷ്ടമല്ലാത്തത് എന്നു ബോധ്യപ്പെടുത്തണം. എന്തു തെറ്റു ചെയ്താലും അതു തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ബോധ്യമുള്ള കുട്ടി അച്ഛനും അമ്മയും വഴക്കു പറയുമെന്നു പേടിച്ചു കള്ളം പറയില്ല. കള്ളം പറഞ്ഞതായി ഉറപ്പായാല്‍ കുട്ടിയെ വിരട്ടി മാപ്പു പറയിക്കണമെന്നില്ല. കള്ളം പറച്ചിലിനുള്ള പരിഹാരത്തിന്റെ ആദ്യപടി എന്തുകൊണ്ടു കള്ളം പറഞ്ഞുവെന്നു മനസ്സിലാക്കലാണ്. ഇതു കുട്ടിയോടു തന്നെ വിശദമായി സംസാരിച്ചു മനസ്സിലാക്കുക. തുടര്‍ന്ന് ഇനി അങ്ങനെ ആവര്‍ത്തിക്കാതിരിക്കാനുള്ള ആത്മവിശ്വാസം നല്‍കണം. ഒപ്പം കള്ളം പറയുന്നതിന്റെ ദോഷവശങ്ങളും സത്യം പറയുന്നതിന്റെ മെച്ചവും പറഞ്ഞു കൊടുക്കാം.

Read more topics: # child,# lying,# parents
child,lying,parents

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES