ദാരിദ്ര്യം അല്ല ഈ കുട്ടികളെകൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള കുറ്റവാളികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. സമീപ കാലത്ത് നടന്ന പല മോഷണ കേസുകളിലും കഞ്ചാവ് മയക്കുമരുന്ന് കടത്തു കേസുകളിലും കുട്ടികളാണ് പിടിയിലായത്.
കേരളത്തില്‍ അങ്ങോളം ഇങ്ങോളം റജിസ്‌റ്റര്‍ ചെയ്യപ്പെട്ടതും പെടാത്തതുമായ നിരവധി കേസുകളില്‍ പിടിയിലായിരിക്കുന്നത് 10 - 18 വയസിന് ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.
പലരുടെയും മാതാപിതാക്കള്‍ സമൂഹത്തില്‍ ഉന്നത പദവി അലങ്കരിക്കുന്നവരുമാണ്. ദാരിദ്ര്യം അല്ല ഈ കുട്ടികളെകൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.
വളര്‍ത്തുദോഷം
മക്കളെ നല്ലകുട്ടികളായി വളര്‍ത്താന്‍ ഇന്ന് പല മാതാപിതാക്കള്‍ക്കും കഴിയാതെ വരുന്നു. അമിത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇന്ന് കുട്ടികള്‍. അതിന്റെ ഫലമായി അവര്‍ അവര്‍ക്കിഷ്‌ടമുള്ള വഴിയില്‍ സഞ്ചരിക്കുന്നു. കുടുംബാന്തരീക്ഷത്തിലും മാറ്റംവന്നു.
കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേയ്‌ക്കുള്ള മാറ്റം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ സ്‌കൂള്‍ അവധി ദിവസങ്ങളിലും നേരത്തെ എത്തുന്ന ദിവസങ്ങളിലും കുട്ടികള്‍ തനിച്ചാണ് വീട്ടില്‍. ഇത് ഇവരെ ഒട്ടപ്പെടലിന്റെ ഇരുണ്ട ലോകത്തേക്ക് തള്ളിവിടുന്നു.
ഒറ്റയ്‌ക്കായി എന്ന തോന്നലിനെ അതിജീവിക്കാന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. ഒപ്പം കൂട്ടുകാരെയും ചേര്‍ക്കുന്നു. ഇത്തരം രഹസ്യകൂട്ടുകൂടല്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലേക്കും ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലേയ്‌ക്കും കുട്ടികളെ നയിക്കുന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണും പകര്‍ന്നു നല്‍കുന്ന വിവരങ്ങളാണ് ശരിയെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു.
കുട്ടികളെ കുറ്റവാളികളാക്കി മാറ്റുന്ന മാനസിക വ്യതിയാനങ്ങള്‍ കുടുംബത്തില്‍ നിന്നാണ് കുഞ്ഞുമനസുകളില്‍ കയറികൂടുന്നത്. അവയില്‍ ചിലതാണ് വിഷാദം, ആര്‍ക്കും വേണ്ടെ എന്ന ചിന്ത തുടങ്ങിയവ.
'ആര്‍ക്കും എന്നെ വേണ്ട' എന്ന ചിന്ത കുഞ്ഞുങ്ങളില്‍ കടന്നു കൂടുന്നത് അവരില്‍ കടുന്ന മാനസിക പിരിമുറുക്കത്തിനും വിഷാദ രോഗത്തിനും കാരണമാകും.