Latest News

കുട്ടികളുടെ ആരോഗ്യത്തിന് ഇവയൊക്കെ ശ്രദ്ധിക്കുക

Malayalilife
കുട്ടികളുടെ ആരോഗ്യത്തിന് ഇവയൊക്കെ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. അവരുടെ വളർച്ചാഘട്ടങ്ങൾക്ക് അനുസൃതമായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് നൽകേണ്ടത് എന്നു നമുക്ക് നോക്കാം.

0-6 മാസങ്ങൾ

പ്രസവം കഴിഞ്ഞ് ഉടൻ തന്നെ മുലയൂട്ടൽ ആരംഭിക്കുക

ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം നൽകുക. ഈ കാലയളവിൽ മറ്റു  ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ല.

കുഞ്ഞിന് ആവശ്യമുള്ളിടത്തോളം തവണ മുലപ്പാൽ നൽകുക

രാത്രിയും പകലും മുലയൂട്ടുക

6 മുതൽ 12 മാസം വരെ

6 മാസം പൂർത്തിയായാൽ വേവിച്ചുടച്ച് മൃദുവാക്കിയ ധാന്യങ്ങൾ, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ചെറിയ അളവിൽ നൽകുക.

ഭക്ഷണത്തിൻ്റെ അളവും കട്ടിയും കൊടുക്കുന്ന തവണകളും ക്രമേണ വർദ്ധിപ്പിക്കുക.

കുഞ്ഞിൻ്റെ വിശപ്പ് അറിയുകയും അതിനനുസരിച്ച് ഭക്ഷണം നൽകുകയും ചെയ്യുക.

കുഞ്ഞിനു ദിവസം 4-5 തവണ ഭക്ഷണം നൽകുകയും മുലയൂട്ടൽ തുടരുകയും ചെയ്യുക.

1 മുതൽ 2 വയസ്സു വരെ

ചോറ്, ചപ്പാത്തി, ഇലക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, പാലുല്പന്നങ്ങൾ എന്നിങ്ങനെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഉൾപ്പെടെ വൈവിധ്യമാർന്ന ആഹാരസാധനങ്ങൾ നൽകുന്നതു തുടരുക.

ദിവസം 5 നേരം കുഞ്ഞിനു ഭക്ഷണം നൽകുക.

കുഞ്ഞിന് പ്രത്യേക പാത്രത്തിൽ നൽകുക.

കുഞ്ഞ് എത്രമാത്രം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക.

കുഞ്ഞിനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ സഹായിക്കുക.

2 വർഷമോ അതിലേറെയോ കാലം മുലയൂട്ടൽ തുടരുക.

2 വയസ്സിനു മുകളിൽ

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ദിവസം 5 നേരമെങ്കിലും നൽകുന്നതു തുടരുക.

തനിയേ ആഹാരം കഴിക്കാൻ കുഞ്ഞിനെ പ്രോൽസാഹിപ്പിക്കുക,

ഭക്ഷണത്തിനു മുൻപായി കൈകൾ സോപ്പുപയോഗിച്ചു കഴുകുന്നുണ്ടെന്നു ഉറപ്പുവരുത്തുക.

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. 

Read more topics: # baby careing ,# parents
baby careing parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES