Latest News

കുട്ടികളിലെ ബ്രെയിന്‍ ട്യൂമര്‍; അമ്മമാര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങളെല്ലാം

Malayalilife
കുട്ടികളിലെ ബ്രെയിന്‍ ട്യൂമര്‍; അമ്മമാര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങളെല്ലാം

ലയിലെ അസാധാരണമായ കോശങ്ങുടെ വളര്‍ച്ചയാണ് ബ്രെയിന്‍ട്യൂമര്‍ അഥവാ തലയിലെ മുഴ. ഇത് ഏതു പ്രായത്തിലുള്ള കുട്ടികളിലും കാണപ്പെടാം. പക്ഷേ എല്ലാ മുഴയും കാന്‍സര്‍ അല്ല. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണയായി കണ്ടുവരുന്ന ക്യാന്‍സര്‍ ആണ് നട്ടെല്ലിലും തലയിലും കണ്ടുവരുന്ന മുഴ. കൗമാരക്കാരില്‍ കണ്ടു വരുന്ന തലയിലെ മുഴ,ബ്രെയിന്‍ട്യൂമറിന്റെ ലക്ഷണങ്ങള്‍ ആണ് .തലയിലെ മുഴ രണ്ടായി തിരിക്കാം. മാരകമല്ലാത്തതും മാരകമായതും, അതായത് ക്യാന്‍സര്‍ അല്ലാത്തവയും ക്യാന്‍സര്‍ ആയവയും. ക്യാന്‍സര്‍ ആവാത്ത മുഴകള്‍ നീക്കം ചെയ്തതിനു ശേഷം പിന്നീട് ഉണ്ടാകുന്നതല്ല. എന്നാല്‍ ക്യാന്‍സര്‍ ആയ മുഴകള്‍ പെട്ടന്ന് തന്നെ മറ്റു ശരീരഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചികില്‍സിച്ചു ഭേദമാക്കിയതിനു ശേഷം വീണ്ടും വരാന്‍ സാധ്യത കൂടുതലുള്ളതുമാണ്. 


കുട്ടികളിലുണ്ടാകുന്ന ബ്രെയിന്‍ ട്യൂമറും മൊബൈല്‍ ഉപയോഗവും തമ്മില്‍ ബന്ധമുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ബ്രെയിന്‍ട്യൂമറിന്റെ ഒരു പ്രധാന ലക്ഷണമാണ് തലവേദന. തലയോട്ടിക്കകത്തു തലച്ചോറിന്സ്ഥിതി ചെയ്യാന്‍ ആവശ്യമായ സ്ഥലം മാത്രമേ ഉണ്ടകയുകയുള്ളു. മുഴ വലുതാകുന്നതിനനുസരിച്ച് തലയ്ക്കുള്ളില്‍ അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഉറങ്ങുമ്പോഴായിരിക്കും കൂടുതല്‍ വേദന അനുഭവപ്പെടുന്നത്. അതുപോലെ മനംപുരട്ടല്‍ അല്ലെങ്കില്‍ ഛര്‍ദി, അസഹനീയമായ തലകറക്കം. വളര്‍ന്നു വരുന്ന തലമുറക്ക് ഉണ്ടാവുന്ന അസുഖങ്ങളെ കുറിച്ച് നമുക്ക് പറയാനാവില്ല . 

അസുഖങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് വരാതെ നമുക്ക് സൂക്ഷിക്കാം ബ്രെയിന്‍ ട്യൂമര്‍ നിര്‍ണ്ണയിക്കുന്നത്  ശരീരത്തിന്റെ സമതുലനാവസ്ഥ, ഇന്ദ്രിയങ്ങളുടെ സ്വഭാവം എന്നിവ അനുസരിച്ചാണ്. ഇത് നീക്കം ചെയ്യാനുള്ള വഴി ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, പ്രോട്ടോണ്‍ തെറാപ്പി എന്നിവയാണ്. ട്യൂമര്‍ കണ്ടു പിടിച്ചു അതിനെ നീക്കം ചെയ്തതിനു ശേഷം അത് മാരകമാണോ അല്ലയോ എന്നറിയാന്‍ ഡോക്ടര്‍ അതിനെ ബിയോപ്‌സി ടെസ്റ്റിന് വിധേയമാക്കും.

Read more topics: # child brain tumor
child brain tumor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES