ഭക്ഷണരീതി ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട് സ്ത്രീ ഹോർമോണായ ഇസ്ട്രജന്റെ അളവാണു ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം
ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ
ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു.
കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന് പറയപ്പെടുന്നു മറ്റ് രോഗങ്ങൾ കൊണ്ടും ഉണ്ടാകാം അഡ്രിനൽ ഗ്ലാൻഡിന്റെ പ്രശ്നങ്ങൾ തലച്ചോറിലെ വ്യതിയാനങ്ങൾ അണ്ഡാശയ മുഴകൾ തുടങ്ങിയവ .
ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം അതുകൊണ്ട് ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന് ഉറപ്പിക്കുക
വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ
സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച , സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി നോക്കാം
15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ ശ്രദ്ധിക്കണം ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ് ഗ്രന്ഥി യുടെ പ്രവർത്തന തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം,ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവംവൈകാം, യോനീനാളം
അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ
പൂർണ്ണമയോ ഇല്ലാതിരിക്കുക്ക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥക ൾ ആർത്തവം ഇല്ലായിമയ്ക്ക് കാരണമാണ് . 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്
എത്ര അളവ് രക്തം പോകും
ആർത്തവ രക്തത്തിന്റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml രക്തം ഒരോ ആർത്തവത്തിലും പുറത്ത് പോകുന്നു എന്നാണു കണക്കാക്കുന്നത് 1-2 ദിവസങ്ങളിൽ കൂടുതലും പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ് ,ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന് സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട് ... 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതു നല്ലതാണ്