എണ്ണ മസ്സാജ് ചെയ്യുമ്പോഴും അമ്മയും കുഞ്ഞും തമ്മിൽ സംസാരിക്കണം

Malayalilife
എണ്ണ മസ്സാജ് ചെയ്യുമ്പോഴും അമ്മയും കുഞ്ഞും തമ്മിൽ സംസാരിക്കണം

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോഴും എണ്ണ തേയ്പ്പിക്കുമ്പോഴും നന്നായി ശ്രദ്ധിക്കണം. അമ്മുമ്മമാരൊക്കെ നല്ലപോലെ കുഞ്ഞുങ്ങളെ മസാജ് ചെയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത് അവരുടെ തൊലിക്കും എല്ലിനെല്ലാം ശക്തികൊടുക്കാനും തിളക്കം കൊടുക്കാനും ഉള്ളതാണ്. കുഞ്ഞിന് നല്‍കുന്ന ഭക്ഷണം മുതല്‍ കിടത്തി ഉറക്കുന്ന രീതി വരെ പ്രധാനമാകുന്നു.  ഇന്ന് പലർക്കും ശരിയായ രീതിയിൽ മസാജ് ചെയ്യാൻ അറിയില്ല. അതിന്റെ പ്രാധാന്യവും അറിയാതെ പോകുന്നുണ്ട്. അമ്മയും കുഞ്ഞും ഇരിക്കുന്ന സ്ഥലം പോലും ശ്രദ്ധിക്കണം. നല്ല തണുപ്പുള്ള കുഞ്ഞിന് സോഫ്റ്റായ സ്ഥലത്തു ഇരുത്തണം. അമ്മയുമായി സംസാരിക്കുന്ന പോലെ മുഖം തിരിച്ചു ഇരുത്തണം. അങ്ങനെ വേണം എണ്ണ തേയ്പ്പിക്കാൻ. 

ചെറുതായി ചൂടാക്കിയ എണ്ണ കുഞ്ഞിന്റെ കാല്‍ ഭാഗത്തും കാല്‍പാദത്തിനടിയിലും പുരട്ടി മസാജ് ചെയ്യണം. കുഞ്ഞിന്റെ തുട മുതല്‍ കീഴ്ഭാഗം വരെ മസാജ് ചെയ്യു. ഇത് കുഞ്ഞിന്റെ കാല്‍ മസിലുകളെ ശക്തിപ്പെടുത്തും എന്നാണ് പറയപ്പെടുന്നത്. എന്നിട് കുഞ്ഞിന്റെ കാലു പതിയെ താഴേക്ക് വലിക്കണം. അതും എല്ലുകൾ ശക്തപ്പെടുത്തും. കുഞ്ഞിന്റെ കൈകള്‍ മൃദുവായി വലിച്ചു നിവര്‍ത്തി കൈപ്പത്തികള്‍ക്കുള്ളിലും വിരലുകളിലും മൃദുവമായി അമര്‍ത്തി മസാജ് ചെയ്യണം. പിന്നീട് വയര്‍, നൈഞ്ചു ഭാഗങ്ങള്‍ സര്‍കുലാറായി മസാജ് ചെയ്യണം. എന്നിട്ട് വയറ്റില്‍ നിന്നും തുടങ്ങി കാലുകളിലേയ്ക്കും ഇതു പോലെ നെഞ്ചില്‍ നിന്നും തുടങ്ങി കൈകളിലേയ്ക്കും മൃദുവായി മസാജ് ചെയ്തു കൊടുക്കണം. പിന്നീട് കുഞ്ഞിനെ സൗകര്യപ്രദമായ രീതിയില്‍ കമഴ്ത്തിക്കിടത്തി മുകളില്‍ നിന്നു താഴേയ്ക്കും തിരിച്ചും മസാജ് ചെയ്യണം പക്ഷേ നട്ടെല്ലിലിന്റെ ഭാഗത്ത് ചെയ്യണ്ട. 

സൂക്ഷിച്ചും വളരെ പത്തുകയും ചെയ്യേണ്ട കാര്യങ്ങളാണ് ഇതൊക്കെ. ഈ സമയത്ത് കുഞ്ഞിനോട് സംസാരിയ്ക്കാം, കളിപ്പിയ്ക്കാം. കുഞ്ഞും അമ്മയും തമ്മിലുള്ള അടുപ്പത്തിനു വേണ്ടിക്കൂടി ഈ സമയം വിനിയോഗിയ്ക്കാം. എണ്ണ പുരട്ടി മസാജിന് ശേഷം അര മണിക്കൂര്‍ വരെ കഴിഞ്ഞ് കുഞ്ഞിനെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്ത കഴിഞ്ഞാൽ കുഞ്ഞിന് സുഖമായി ഉറങ്ങാൻ സാധിക്കും. 

Read more topics: # baby ,# parenting ,# bath ,# oil ,# safe
baby parenting bath oil safe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES