കുഞ്ഞുങ്ങളിലെ തൂക്കക്കുറവിന് പരിഹാരം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
കുഞ്ഞുങ്ങളിലെ തൂക്കക്കുറവിന് പരിഹാരം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ പലഅമ്മമാർക്കും ആകുലതയാണ് എപ്പോഴും. വളരെയധികം പ്രതിസന്ധികള്‍ ആണ് കുഞ്ഞുങ്ങളുടെ തൂക്കം വർദ്ധിപ്പിക്കുന്നതുമുക്കെ അമ്മമാർ നേരിടുന്നത്. അതുകൊണ്ട് തന്നെ വർക്ക് നൽകുന്ന ഭക്ഷണകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. കുഞ്ഞുങ്ങൾ പലപ്പോഴും ഭക്ഷണം  കഴിക്കുന്ന കാര്യത്തിലും വിമുഖതയാണ്.  കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ  ഏത്തക്കായ, പാൽ , ശർക്കര തുടങ്ങിയവ  നൽകുന്നത് ഏറെ ഗുണകരമാകും.

കുഞ്ഞുങ്ങൾക്ക് പെട്ടന്ന് തന്നെ തൂക്കം വർധിപ്പിക്കുന്നത്  പുഷ്ടിക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴം. എന്നാൽ ഇത് കുട്ടികൾക്ക് നൽകുന്ന കാര്യത്തിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട്. പ്രത്യേക രീതിയില്‍ ഏത്തക്കായ പൊടി ആക്കിയും ഏത്തക്കായ കുറുക്ക് തയ്യാറാക്കിയും കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് പാലിൽ ചേർത്ത് കുറുക്കായി നൽകുന്നതാണ് ഏറെ ഉത്തമം. അതോടൊപ്പം നവധാന്യങ്ങൾ പൊടിച്ച് കുറുക്കി നൽകുന്നതും കുഞ്ഞുങ്ങളുടെ  ശരീര പുഷ്‌ടിക്ക് ഉത്തമമാണ്. കുഞ്ഞുങ്ങൾക്ക് ഏത്തക്കായ കുറുക്ക് തയ്യാറാക്കുന്ന വേളയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്ത് നൽകുന്നതാണ് ഉത്തമം.കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ശര്‍ക്കരയില്‍ ഉൾപ്പെട്ടിട്ടുണ്ട്.

കുഞ്ഞിന് കുറുക്കില്‍ നെയ്യ്  ചേര്‍ക്കുന്നത് എന്തുകൊണ്ടും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായകരമാകും.  നേന്ത്രക്കായ കുറുക്കുന്ന വേളയിൽ ഇത് വയറിന് പ്രശ്‌നമുണ്ടാക്കുന്നതാണ് അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ശോധന എളുപ്പത്തില്‍ ആക്കുകയും ചെയ്യുന്നു. ദഹനം എളുപ്പമാക്കുന്നതിനും ശരീര പുഷ്ടിക്കും നെയ്യ് ഏറെ സഹായകരമാണ്. ഇതിലൂടെ കുട്ടികൾ നേരിടുന്ന ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും.

Read more topics: # baby food,# for weight gain
baby food for weight gain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES