കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക എപ്പോഴും സംശയമാണ് . ഇവര്‍ക്കെന്തു നല്‍കണം, വിശപ്പു മാറുന്നുണ്ടോ, വളരുമോ തുടങ്ങിയ നൂറായിരം സംശയങ്ങളുണ്ടാകുന്നതു സാധാരണയാണ്.പല മാതാപിതാക്കളുടേയും പ്രശ്നം കുഞ്ഞിന് ശരീരപുഷ്ടിയില്ലാത്തതയും വണ്ണമില്ലാത്തതും തൂക്കമില്ലാത്തതും പെട്ടെന്ന് അസുഖങ്ങള്‍ വരുന്നതുമെല്ലാമാണ്. ആരോഗ്യക്കുറവെന്നു പറയാം. കുഞ്ഞിന് ഒന്നു വണ്ണം വച്ചു കാണാന്‍, പരസ്യങ്ങളില്‍ കാണുന്നതു പോലെ തുടുത്തിരിയ്ക്കുവാന്‍ പല വഴികളും തേടുന്നവരുണ്ട്. പലരും പരസ്യത്തില്‍ കാണുന്ന ഭക്ഷണ വസ്തുക്കള്‍ കുഞ്ഞിനു നല്‍കുന്നവരുമുണ്ട്. ഇത് ആരോഗ്യത്തിനു പകരം പലപ്പോഴും അനാരോഗ്യമാകും നല്‍കുക.
കുഞ്ഞിന് നല്‍കുവാന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം നാടന്‍ ഭക്ഷണക്കൂട്ടുകളുണ്ട്. കുഞ്ഞിന് പുഷ്ടിയും തടിയും തൂക്കവും നല്‍കുന്ന, ആരോഗ്യം നല്‍കുന്ന ഇത്തരം ഒരു ഭക്ഷണക്കൂട്ടിനെക്കുറിച്ചറിയൂ. ഒരു കുറുക്കാണിത്. തികച്ചും നാടന്‍ കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്ന്. ഒപ്പം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന ഒന്നും.ഏത്തക്കായയാണ് ഇതിനായി വേണ്ടത്. ഏത്തക്കായ, നാടന്‍ ഏത്തയ്ക്കയെങ്കില്‍ കൂടുതല്‍ നല്ലത്, ഇത് തൊലി കളഞ്ഞ് വെയിലത്തു വച്ചുണക്കി പൊടിയ്ക്കുക. ഇതുപയോഗിച്ചുണ്ടാക്കുന്ന കുറുക്കാണ് കുഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്.ഏത്തപ്പഴവും ഏത്തക്കായയുമെല്ലാം ധാരാളം പോഷകങ്ങള്‍ നിറഞ്ഞവയാണ്. ഇവ ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാനുള്ള ഏളുപ്പവഴിയാണ്. ധാരാളം പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്