കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസീകവുമായ ബുദ്ധിമുട്ടുകളെല്ലാം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങളിലെ അലര്‍ജി വളരെ ശ്രദ്ധിക്കണം. കുഞ്ഞിന് കൊടുക്കേണ്ട ഭക്ഷണം വളരെ ശ്രദ്ധയോടെയായിരിക്കണം. അതുപോലെ കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണത്തെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണം. പല കാരണങ്ങള്‍കൊണ്ട് അലര്‍ജിയുണ്ടാകാം.
പാല്‍ (മൃഗങ്ങളിലെ പാല്‍ ,മുലപ്പാല്‍ സുരക്ഷിതമാണ് )മുട്ട,മത്സ്യം,ഷെല്‍ ഫിഷ് (കൊഞ്ച് ,ഞണ്ട് ),ഗോതമ്ബ്,സോയ, നിലക്കടല,ട്രീ നട്ട് (വാള്‍നട്ട് ,ഹേസല്‍ നട്ടു ) എന്നിവയാണ് കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കുന്നവ. അതുപോലെ ഭക്ഷണത്തിലെ അലര്‍ജി ആസ്തമ കൂട്ടുന്നു.
അതുപോലെ പലരീതിയിലായിരിക്കും അലര്‍ജിയുണ്ടാവുക. ചുവന്നതോ പിങ്കോ ആയ കുരുക്കള്‍ ശരീരത്തില്‍ ഉണ്ടാകാം.കൊതുക് കടിച്ചത്പോലെ ചര്‍മ്മം ചെറുതായി വീര്‍ത്തു വരും.കുരുക്കള്‍ ശരീരം മുഴുവനും കാണുന്നതാണ്.പ്രത്യേകിച്ച് മുഖം,മുതുക്,കഴുത്തു,കാല്എന്നിവ. അതുപോലെ 36 മാസത്തിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 8 % ത്തോളം അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന കുട്ടികളില്‍ 3 % മാത്രമേയുള്ളൂ.വളരും തോറും കൂടുതല്‍ പ്രതിരോധ ശേഷി കൈവരുന്നതാണ് ഇതിനുള്ള കാരണം. ചെറിച്ചിലും കുരുക്കള്‍ വര്‍ദ്ധിക്കുന്നതോടും കൂടിയ ്അലര്‍ജ്ജി ശ്രദ്ധിക്കണം. നവജാതശിശുക്കള്‍ക്ക് വീട്ടിവൈദ്യം പരീക്ഷിക്കുന്നത് അത്ര ഗുണകരമാവില്ല.