കുട്ടികള്‍ വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവലാതി അമ്മമാര്‍ക്കായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ വീണാലുടന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും അമ്മമാര്‍ തന്നെയാണ്. മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും വീഴുമ്പോഴുണ്ടാകുന്ന മുറിവുകള്‍ വലുതായിരിക്കും. എന്നാല്‍ ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.
1. കുഞ്ഞുങ്ങള്‍ വീണതിനുശേഷം വേദന കാരണം കൂടുതല്‍ കരയുന്നുണ്ടോയെന്നു ശ്രദ്ധിക്കണം.
2. മുറിവുകള്‍ ആഴത്തിലുള്ളതാണോയെന്നു പരിശോധിക്കുക
3. ചെറിയ മുറിവുകളാണെങ്കില്‍ കഴുകി വൃത്തിയാക്കി മരുന്നുകള്‍ വയ്ക്കുക.
4. ക്ഷതമുണ്ടായ ഭാഗത്ത് നീര് വയ്ക്കുകയോ ചതവോ ഉണ്ടായാല്‍ നീര്‍വീക്കവും കുറയ്ക്കാന്‍ പ്രഥമശുശ്രൂഷ എന്ന രീതിയില്‍ ഐസ്പായ്ക്ക്് വയ്ക്കാവുന്നതാണ്.
5. തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍കൊണ്ട് അപസ്മാരമോ ഛര്‍ദ്ദിലോ ഉണ്ടായാല്‍ കുഞ്ഞിനെ ഒരിക്കലും മലര്‍ത്തി കിടത്തരുത്. ചെരിച്ച് കിടത്തുക.
6. ആന്തരിക ക്ഷതങ്ങളാണെങ്കില്‍ വീണതിനുശേഷം കുറച്ചു സമയങ്ങള്‍ കഴിഞ്ഞായിരിക്കും വേദന അനുഭവപ്പെടുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് ഉചിതം.