മൂക്കുകുത്തുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് അണുബധ. പലപ്പോഴും കുത്തുന്ന ഭാഗം പഴുക്കാനും വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥായാകാനും സാധ്യതയുണ്ട്. മൂക്കു കുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ അണുബാധ ഒഴിവാക്കാന്‍ കഴിയും.
1. അണുബാധ ഒഴിവാക്കാന്‍ ആദ്യമായി മൂക്കു കുത്തുമ്പോള്‍ വളരെ ചെറിയ കല്ല് ഒഴിവാക്കുക. തണ്ടിനു നീളവും വേണം. മൂക്കിന്റെ കട്ടി അനുസരിച്ച് തെരഞ്ഞെടുക്കാം.
2. കഴിവതും സ്വര്‍ണം തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ ഗുണമേന്മയുള്ള ഗോള്‍ഡ് പ്ലേറ്റഡ് ഉപയോഗിക്കണം.
3. മൂന്ന് ആഴ്ച കഴിഞ്ഞ് ഫാഷനനുസരിച്ച് ചെറിയ കല്ലിലേക്ക് മാറാം. അതിനു മുന്‍പേ മാറ്റുന്നതും അണുബാധ വരാന്‍ കാരണമാകും.
4. കുത്തിയഭാഗം ഇടയ്ക്കിടെ തൊട്ടുനോക്കുന്നതും ഒഴിവാക്കണം.
5. കഴിയുന്നതും മൂക്കുകുത്താന്‍ ഡോക്ടറുടെ സഹായം തേടുക.