കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് മാതാപിതാക്കള്‍ക്ക് ചെയ്തുകൊടുക്കാനും പറഞ്ഞു കൊടുക്കാനും സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും. എത്ര നേരത്തെ കുഞ്ഞിനെ പരിശീലിപ്പിച്ചു തുടങ്ങുന്നുവോ അത്രയും കുഞ്ഞിന്റെ ബുദ്ധി വികാസം നടക്കും. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് മാതാപിതാക്കള്‍ ചെയ്യേണ്ട കുറച്ച് കാര്യങ്ങള്‍.
1. ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. ഓരോ ദിവസവും പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.
2.കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.
3.കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്കട്ടെ. നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും.