ദുശ്ശാഠ്യക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാനുള്ള ചില വഴികള്‍ അറിയുക.
1. ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക - സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ പറയാന്‍ ശ്രമിക്കുകയും നിങ്ങള്‍ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് അവഗണിച്ചാല്‍ പ്രവൃത്തിയുടെ തീവ്രത വര്‍ദ്ധിച്ച് വരും.
2. പ്രതികരണം വേണ്ട - ആക്രോശം കൊണ്ടോ, അടി കൊണ്ടോ ഇത്തരം കുട്ടികളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് സാഹചര്യം വഷളാക്കുകയേ ഉള്ളൂ. കുട്ടി ഇരട്ടി ശബ്ദം വെയ്ക്കുകയും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
3. സഹിഷ്ണുത - കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും വ്യതിചലിപ്പിച്ച് സംസാരിക്കാന്‍ ശ്രമിക്കുക. സാന്ദര്‍ഭികമായി ഒരു മിഠായിയോ ചേക്കലേറ്റോ നല്കി തണുപ്പിക്കാന്‍ ശ്രമിക്കാം. എന്നാല്‍ ഇതൊരു ശീലമാക്കി മാറ്റരുത്.
4. ഉപദേശവും പ്രേരണയും - കുട്ടിയുടെ വഴക്കിന്റെ ശക്തി കുറയുമ്പോള്‍ അത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധവത്കരിക്കാന്‍ ശ്രമിക്കുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.