ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേന്നാള്‍ ബന്ധത്തിലുള്ള ഒരു കല്യാണത്തിന് പോയപ്പോളാണ് ഷഹനയെ ആദ്യമായി കാണുന്നത്..
ഈ ലവ് ഇന്‍ ഫസ്റ്റ് സയ്റ്റ് എന്നൊക്കെ പറയുന്ന പോലെ അവന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു..
'ഇതാണ് മോനെ നിനക്കുള്ള പെണ്ണ്'
പിന്നെ അവളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ പലതും ചെയ്തു..
കുടുമ്പത്തിലുള്ള കൊച്ച് കുട്ടികളെ വിട്ട് പേരൊക്കെ ചോദിച്ചു മനസ്സിലാക്കി..
മെല്ലെ മെല്ലെ അവള്‍ക്ക് കാര്യം മനസ്സിലാവാന്‍ തുടങ്ങി..
കല്യാണത്തിന്റെ തിരക്കൊക്കെ കുറച്ച് കുറഞ്ഞപ്പോള്‍ അവളോട് സംസാരിക്കാന്‍ ഒരവസരം കിട്ടി..
'ഷഹനയല്ലെ , എന്നെ അറിയോ..?'
'ഹാ ഞാന്‍ കണ്ടിട്ടുണ്ട്' അവള്‍ പറഞ്ഞു
തീരെ പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്..
'ഒരു കാര്യം പറഞ്ഞാല്‍ ഇഷ്ടാണെങ്കിലും അല്ലെങ്കിലും ഒരു മറുപടി പറയോ..?
അവന്‍ ചോദിച്ചു..അതിന് മറുപടിയൊന്നും പറയാതെ അവള്‍ നാല് പാടും നോക്കി തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന്.. മൗനം സമ്മതമായി എടുത്തുകൊണ്ട് അവന്‍ പറഞ്ഞു..
'നാളെ ഞാന്‍ ഗള്‍ഫിലേക്ക് പോകും എനിക്ക് വേണ്ടി ഒരു രണ്ട് കൊല്ലം കാത്തിരിക്കാന്‍ പറ്റോ.?'
അതിന് മറുപടിയൊന്നും പറയാതെ അവള്‍ ഹാളിനകത്തേക്ക് ഓടിപോയി..
പിന്നീട് അവളുടെ കണ്ണ് അവനറിയാതെ അവനെ പിന്തുടരുന്നുണ്ടായിരുന്നു....
യാത്ര പറയാന്‍ വേണ്ടി അവളെ തിരയുന്നതിനിടയില്‍ അവന്‍ കണ്ടു ഹാളിന്റെ മുകളിളെ ജനാല വഴി തന്നെ നോക്കി നില്‍ക്കുന്ന ഷഹനയെ
കൈവീശി കൊണ്ട് അവളോട് യാത്ര പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിയുന്നത് അവന്‍ കണ്ടു അത് അവനുള്ള മറുപടിയായിരുന്നു..
നീ തേടി വരുന്നത് വരെ ഞാന്‍ നിനക്ക് വേണ്ടി കാത്തിരുക്കുമെന്ന ഉറച്ച മറുപടി..
-----------------------
'ഷഹന നിന്നെ ആദ്യമായി കണ്ട അന്നേ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ് പടച്ചവന്‍ എനിക്ക് വേണ്ടിയാണ് നിന്നെ പടച്ചതെന്ന്'
ആദ്യരാത്രിയില്‍ നാണം കൊണ്ട് മുഖം താഴ്ത്തിയിരിക്കുന്ന അവളുടെ മെയിലാഞ്ചിയിട്ട കൈകളെടുത്ത് മൊല്ലെ ചുംബിച്ചു കൊണ്ട് അവന്‍ പറഞ്ഞു.
അവളുടെ കരിമിഴിയിലപ്പോള്‍ മുഹബ്ബത്തിന്റെ പൂനിലാവ് മിന്നി തിളങ്ങി..
അവളുടെ മുഖം പിടിച്ചുയര്‍ത്തി തനിക്കഭിമുഖമാക്കി അവന്‍ പറഞ്ഞു
'പിന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ'
'ഹും'
ചോദിച്ചോ എന്ന അര്‍ത്ഥത്തില്‍ അവളൊന്ന് മൂളി..
അവളുടെ തോളിലൂടെ കൈയിട്ട് തന്റെ നെഞ്ചോട് ഒന്നുകൂടി അടുപ്പിച്ച് കൊണ്ട് അവന്‍ ചോദിച്ചു.
'അതെ നിന്നെ പെണ്ണ് കാണാന്‍ വരുമ്പോള്‍ ആ ബ്രോക്കറ് പറഞ്ഞതെന്താന്ന് നിനക്കറിയോ..?'
ഇല്ലാന്ന് അവള്‍ തലയാട്ടി
'നിനക്ക് ഭയങ്കര ജാടയാണ് പോയിട്ട് കാര്യമില്ല. മൂപ്പര് തന്നെ അഞ്ചാറ് പേരെ കൊണ്ടു പോയിട്ട് നിനക്ക് ഇഷ്ടായില്ലാന്ന്'
അറബികഥയിലെ രാജകുമാരന്‍ വരൂന്ന് കരുതിയ പെണ്ണിന്റെ ഇരിപ്പെന്നും പറഞ്ഞു..
'അതിന് ആ ബ്രോക്കറ് മമ്മദ്ക്കാക്ക് അറീലല്ലോ ഞാന്‍ കാത്തിരിക്കുന്നത് എന്റെ ഖല്‍ബും മോഷ്ടിച്ചോണ്ട് പോയ ഈ പഹയനെ ആണെന്ന് അതും പറഞ്ഞ് അവള്‍ കുലുങ്ങി ചിരിച്ചു.'
'അല്ലാഹ് ന്റെ ബീവിയൊന്ന് സംസാരിച്ചല്ലോ' എന്നും പറഞ്ഞു കൊണ്ട് കുറച്ച് കുസൃതിയോടെ അവന്‍ വീണ്ടും ചോദിച്ചു..
'ഞാന്‍ നിന്നെ കെട്ടൂന്ന് അത്രക്ക് ഉറപ്പൗണ്ടായിരുന്നോ നിനക്ക്.?
ഞാന്‍ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടീരുന്നെങ്കിലോ..?
അവള്‍ടെ മുഖത്തെ ചിരിമാഞ്ഞ് ചെറിയൊരു ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് അവള്‍ പറഞ്ഞു..
'എന്നാ പിന്നെ ഞാന്‍ കാത്തിരുന്ന് കാത്തിരുന്ന് നിന്നെ കാണാതെ മരിച്ച് പോയി വല്യൊരു ശയ്ത്താനായി വന്ന് നിങ്ങളെ രണ്ടിനേം ശരിയാക്കീര്‍ന്ന്..'
'ആഹാ നീ ആള് കൊള്ളാലോ'
എന്നും പറഞ്ഞ് അവന്‍ അവളെ കെട്ടിപിടിച്ച് കവിളില്‍ ഒരു മുത്തം കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..