അബ്ദുള്ള ആമീന ദമ്പതിമാരുടെ
അരുമയാം പുത്രൻ നബി തിരുമേനി
പണ്ടൊരു നാളിൽ പ്രാർത്ഥനയ്ക്കായ്
ഹീറോ ഗുഹയിൽ വസിച്ച കാലം
അല്ലാഹുവിൻ ദൂതൻ അരികിലെത്തി
പരിശുദ്ധ ഖുർ ആൻ വചനങ്ങളേകി
നബിയുടെ ഉള്ളം നിറഞ്ഞൊരാസുദിനത്തെ
നന്ദിയോടെന്നും സ്മരിപ്പൂ ഞങ്ങൾ
വ്രതാനുഷ്ടാനത്തിൻ നാളുകളിൽ
വൈരാഗ്യമെല്ലാം വെടിഞ്ഞു മർത്ത്യർ
ഇഫ്താർ വേളയിൽ വിരുന്നൊരുക്കി
പരസ്പരം സ്നേഹം പങ്ക് വയ്പൂ
സമ്പത്തിന്നൊരു ഭാഗം സക്കാത്തു നൽകി
സത്കർമ്മങ്ങളിൽ മുഴുകി ഞങ്ങൾ
അല്ലാഹു അവിടുത്തെ നിനവാൽ
ഈദ് നമസ്‌കാരം ചെയ്തീടുന്നു