പ്രണയമല്ലേ, പ്രതീക്ഷ നിന്നുള്ളിലെതരുണഭാ വങ്ങളുടയാതെ നില്ക്കണം
മഴനനവിൻ കുളിരിൽ കിളിർത്തൊരാ കളിപറയുന്നകാലം സ്മരിച്ചു പോയ്.
മിഴികൾ പൂട്ടിയും മുത്തിയും കൊക്കുരു മിയും ചേർന്നലിഞ്ഞ കിനാവുകൾക്കിടയിലെൻ്റെയി കൈകളിലേക്കു നീ പെറ്റുതന്നപ്രണയ
സൗഭാഗ്യവും.
ഇനിവരില്ലയിപ്രായം നമുക്ക് ചുമ, കഫത്തിൻ്റെ കായ്ഫലം തന്നിടുംഅതു നുകർന്നുമൊരുമിച്ചിരുന്നുംപതിയെകാല ക്കവാടത്തിൽ നോക്കിടാം.
നിറയെ നന്മകൾ ചെയ്തൊരിമണ്ണിൽ നാം
തിരികെ നോക്കെണ്ടതു പെറ്റമക്കളും അരുകിലൊപ്പംവളർന്ന സമൂഹവും അലിവിനാലെ സ്മരിക്കെ നാം തൃപ്തരായ് .
ഇരുളിടിച്ചു പിഴിഞ്ഞൊരെൻ ജീവിത ച്ചരുവിൽനേർത്ത വെളിച്ചമായ്നിന്നു നി.
ഇരുൾമലകൾഇടംവലം നിന്ന്, ഇടറിവീഴാതെ പൊരുതിമുന്നേറി നാം.
കൊതിപറയാൻ കുറച്ചൊക്കെനമ്മൾതൻ
സ്മൃതിപദത്തിലുറങ്ങാതിരിപ്പുണ്ട് ഇനിനമുക്കൊരു ജന്മം ലഭിക്കുകിലതുമിവിടെ ലഭിച്ചാൽമനോഹരം.
അത്രമേ ലെനിയ്ക്കിഷ്ടമാം നിന്നെയും പെറ്റുവീണൊരിമണ്ണിൻ്റെ നന്മയും തപ്തനിശ്വാസമേറ്റ മരങ്ങളെ ചുറ്റിയാടിയൊഴുകുന്ന രുവിയും.
ചേറലിഞ്ഞൊരാ ചേലകളാലെ ഞാറുനട്ടൊരാകാലം സ്മരണയിൽ.
കാവുചുറ്റിപ്പറക്കും കിളികളും പൂവുനോക്കി നടന്നൊരെൻ ബാല്യവും.
ഓർത്തിടുന്നു ഞാനോർമ്മക്കുറിപ്പതിൽ ചേർത്തിടാതെ മനസ്സിൽ മറച്ചൊരാരാത്രിമഞ്ഞിൻ തണുപ്പിൽനടന്നല്പം വാറ്റു നീര്നുകരാൻ ശ്രമിച്ചതും.
കാറ്റുമെല്ലെയന്നെന്നോടു ചൊന്നപോൽ നാറ്റിടല്ലെ സമൂഹസൽകീർത്തിയെ
വാറ്റുനീരിൽവഴിതെറ്റി ജീവിതചാർത്തിൽ കണ്ണുനീർ വീഴ്ത്താതിരിയ്ക്കണം.
ഓർമ്മകളെറേയുണ്ടെങ്കിലുംപ്രിയേഓമനിച്ചതു ചൊല്ലുവാൻവയ്യിനി
നിറയെ
നോവുകൾ പൂക്കുമീമണ്ണിൽപഴയ കാലം നമുക്കെത്ര സുന്ദരം.
കടപ്പാട് : പോതുപാറമധുസൂദനൻ