Latest News

വസന്തത്തിന്റെ കാറ്റ്-ചെറുകഥ

അശോക് കടമ്പാട്
വസന്തത്തിന്റെ കാറ്റ്-ചെറുകഥ

മ്മേ- നമ്മുടെ കോളേജ് കുമാരൻ വന്നോ? 

എടി പതുക്കെപറ-
ഇളയമകൾ ചിന്നുവിന്റെ ചോദ്യം- അതിലെ പ്രയോഗം ഇഷ്ടപ്പെട്ടുവെങ്കിലും പുറമേ നടിക്കാതെ ലളിത ദേഷ്യപ്പെട്ടു- പെണ്ണിന് കുറച്ചു കൂടുന്നുണ്ട്. ദേ അപ്പുറത്തുണ്ട് അച്ഛൻ- നാരായണൻ സാറുമായി എന്തോ സംസാരിച്ചിരിക്കുന്നു.
ലോ അക്കാഡമി മൂന്നാം വർഷക്കാരി ഇളയമകൾ-
അച്ഛന്റെ 3 ഡിഗ്രി ബാച്ചിന്റെ ഓൾഡ് സ്റ്റുഡന്റ്‌സ് സംഗമത്തിന് യൂണിവേഴ്‌സിറ്റി കോളേജിൽ പോയി വന്നതിന്റെ പുകിലാണ് കേട്ടത്. മേലുകഴുകി കഞ്ഞികുടിക്കുവാനായിരിക്കുമ്പോൾ മക്കൾ രണ്ടാളും ചുറ്റിനും കൂടി. 
അച്ഛാ.... പഴയ കക്ഷികൾ എല്ലാം ഉണ്ടായിരുന്നോ? അടിപൊളിയായിരുന്നോ സംഗമം- 
അടിപൊളിയൊന്നുമല്ല-
ഒരു മീഡിയം - എന്റർടൈനർ
ആകെ 12 പെണ്ണുങ്ങളിൽ 7 പേർ വന്നു 18 ആണുങ്ങളിൽ 15 പേരും ഒരു പെൻഷൻകാരുടെ യോഗം പോലെ കഴിഞ്ഞു. 
മക്കളെ കൂട്ടി വന്നവരും ഭർത്താക്കന്മാരുമായി കൂട്ടിവന്നവരും ചേർന്ന് ആകെ 36 പേർ. 
മൂത്തമകൾ - ആകെ കലക്കിയെന്ന് പറയ് 
ങാ- ഒരുവിധം- പിന്നൊരു കാര്യം.
നിനക്ക് ഒരു ചെക്കന്റെ കാര്യം ഒത്തുവന്നിട്ടുണ്ട്. പിഡബ്ലയുഡി അസിസ്റ്റന്റ് എഞ്ചീനീയർ ആയിരുന്ന ഗിരിജയുടെ സഹോദരന്റെ മകൻ- അവൻ ബാങ്ക് മാനേജരാ- അടുത്ത ആഴ്ച പക്ഷേങ്കിൽ അവർ ഇത്രടം വന്നേക്കാം.
മൂൻകൂട്ടി വിളിച്ചു പറയാമെന്ന് ഏറ്റിട്ടുണ്ട്. നമ്പർ ഞാൻ കൊടുത്തു-
അതു കൊള്ളാമല്ലോ.. മാട്രിമോണിയൽ പ്രോഗ്രാമും അതിനിടക്ക് നടത്തിയോ ഇളയവളുടെ വക കമന്റ്.

നിന്റെ കാര്യവും ഞാൻ പരമേശ്വരനോട് സൂചിപ്പിച്ചിട്ടുണ്ട്... നല്ല വക്കീൽ ചെക്കന്മാർ ആരേലും ഒത്തുവന്നാൽ 
ചുരുക്കത്തിൽ മക്കളുടെ കല്യാണ ആലോചനയായി മാറിയോ സംഗമം ലളിതയും കൂട്ടത്തിൽ ഒരഭിപ്രായം പ്രകടിപ്പിക്കുവാൻ മറന്നില്ല.
ചൂടു കഞ്ഞികുടിച്ച് അൽപം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന കാർത്തികേയൻ പെട്ടെന്ന് ഉറങ്ങിപോയി-
അടുക്കള ഒതുക്കി പെറുക്കി ലളിതമ്മ കിടക്കപായിൽ വന്നപ്പോൾ പുള്ളിക്കാരൻ നല്ല ഉറക്കം. കട്ടിലിൽ ഓരം ചേർന്ന് കിടന്നു.
വെളുപ്പിന് എപ്പഴോ.. ലളിത കുലുക്കി വിളിക്കുമ്പോൾ കാർത്തികേയൻ സാർ നല്ലൊരു സ്വപ്നത്തിന്റെ ശിഥിലചിന്തകളുമായിട്ടാണ് ഉണർന്നത്.
എന്താ?
അല്ല. നിങ്ങൾ എവിടെയായിരുന്നു ഇവിടെ തന്നെയായിരുന്നോ?
ആണോ...ഇവിടെ... എന്താ.
അല്ലാ രാത്രീല് എവിടെയായിരുന്നു ഉറക്കത്തിൽ.

അതോ... ഞാൻ ഒരു സ്വപ്നത്തിന്റെ തേരിലേറി ഒരു രാജകുമാരിയുമായി സവാരിയിലായിരുന്നു. എന്താ... ഞങ്ങൾ സവാരിചെയ്ത കുതിരയെ നീ എങ്ങാനുംകണ്ടോ?
ആകെ റൊമാന്റിൽ മൂഡിലാണല്ലോ. അപ്പോ ഞാൻ ഊഹിച്ചതിന് തെറ്റില്ല-

വെളുപ്പിന് നിനക്ക് ഉറക്കം വരുന്നില്ലെങ്കിൽ എഴുന്നേറ്റോ-.. ഞാൻ അൽപം കൂടി കിടക്കട്ടേ കൊള്ളാം. സ്വപ്നം കാണലും ഉറക്കവും- ഒരു 25 വയസ്സ്, കുറഞ്ഞ മട്ടുണ്ട്. കിഴവന് ഇപ്പോ! ആണോ-- 35വയസ്സേ തോന്നുകയുള്ളോ-
ഒട്ടും കുറക്കണ്ടാ - 28 കുട്ടിക്കോ വെറും 28-
അവൾ എഴുന്നേറ്റ് പോയി കഴിഞ്ഞു കിടന്നിട്ട് ഉറക്കം വന്നില്ല- ഒരുമയക്കം മാത്രം-
പിന്നെ പുലർകാല സ്വപ്നത്തിന്റെ ഹേതു കണ്ടു പിടിക്കുവാനുള്ള ത്വരമായി- കോളേജ് ദിനങ്ങളിൽ നടന്ന സാഹിത്യ ക്യാമ്പ് ആണും പെണ്ണും ഇടകലർന്ന്- പുതിയ സംജ്ഞകളും മുദ്രകളും വാക്കുകളും സാഹിത്യ സൃഷ്ടികളിൽ അനിവാര്യമെന്ന നിഗമനത്തിൽ എത്തി

ഒടുവിൽ...

താന്താങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കുന്ന അവസരമായി.
കം 
തകം
പാതകം
കൊലപാതകം എന്ന വാക്ക് കവിതായായി സ്‌ളിറ്റ് ചെയ്ത് എഴുതി കാണിച്ച് കൈയടി വാങ്ങിയ റജീല ' കൈയ്ക്കില ' ഒരു കഥയാക്കി മാറ്റിയ സേതു ഒക്കെ രസം പകർന്നു ഇന്നലെ.

സംഗമത്തിൽ പങ്കെടുത്ത് യാതൊരു സങ്കോചവുമില്ലാതെ റജീല അടുത്ത് വന്ന് കുടുംബ പ്രാരാബ്ധങ്ങളും ജീവിത സാഹചര്യങ്ങളും അവതരിപ്പിച്ചപ്പോൾ പഴയ രാജകുമാരിയെ ഓർമ്മ വന്നുപോയി.

ഉറക്കത്തിന് മുമ്പ് ഓർമ്മയിൽ പച്ച പിടിച്ചു നിന്നതിനാലാവാം. ബാക്കി സ്വപ്നത്തിൽ കൂടി കടന്നുവന്നത്.

സ്വപ്നം കളർഫുൾ ആയിരുന്നു. കൊട്ടാരവും റാണിയും കുതിര സവാരിയും തികച്ചും രാജകീയം.!
ഹലോ.....രാജകുമാരന് സ്വപ്നത്തിൽ ചായ ഒന്ന് ആവാമല്ലോ അല്ല- വീണ്ടും ശ്രീമതി രംഗത്ത് കിടക്കവിട്ടു എഴുന്നേറ്റു- 
ഇനി രക്ഷയില്ല- 
ചായഗ്ലാസ്സ് വാങ്ങി ലളിതയെ ചുറ്റിപ്പിടിച്ചു-
ശ്ശോ..... എന്തായിത് 
കുട്ടികൾ അപ്പുറത്തുണ്ട്. 
പരിഭവം പരിരംഭണത്തിന് വഴിമാറി..........

Read more topics: # literature,# short story,# vasanthathinte kattu
literature,short story,vasanthathinte kattu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES