എ കെ എന്ന മനുഷ്യന്‍
പ ലപ്പോഴും ഞാന്‍ ഒരാളുമായി സംവേദിക്കുമ്ബോള്‍ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്.
സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതരം ഇമേജ് ഉണ്ട്. അതു മാധ്യമ നിര്‍മ്മിതി. പൊതു ധാരണകള്‍. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാര്‍പ്പ് മാതൃക. പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകള്‍ ആവര്‍ത്തിക്കും. ചിലര്‍ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവര്‍ത്തിക്കും.
പക്ഷെ ആ വാര്‍പ്പ് മാതൃകകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകള്‍. ഇവിടെ ഞാന്‍ പങ്ക് വക്കുന്നത് ഞാന്‍ പല പ്രാവശ്യം കണ്ടു സംസാരിച്ച എ കെ ആന്റണി എന്ന വ്യക്തിയില്‍ കണ്ട സ്വഭാവ വിശേഷങ്ങളാണ്. ഇവിടെ പങ്ക് വയ്ക്കുന്നത് എ കെ ആന്റണി എന്ന മനുഷ്യനില്‍ കണ്ട ചില പോസിറ്റീവ് വശങ്ങളാണ്. അല്ലാതെ അദ്ദേഹത്ത മുഖ്യമന്ത്രിയായോ, അല്ലെങ്കില്‍ അധികാരത്തില്‍ വര്‍ത്തിച്ച മന്ത്രിയൊ നേതാവോ ആയല്ല ഇവിടെ വിലയിരുത്തുന്നത്. അതു പിന്നെ ചെയ്യാം
എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാന്‍ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.
1. ഉള്ളില്‍ നിന്നുള്ള വിനയം. Humility.
2. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കും (listening )
3. പറയാന്‍ ഉള്ളത് കാര്യമാത്ര പ്രസക്തമായി പറയും (brief and succinct )
4. മറ്റുള്ളവരുടെ നല്ല ഗുണങ്ങള്‍ ശ്രദ്ധിക്കും (positive )
5. മറ്റുള്ളവരെ കുറ്റം പറയാറില്ല (no gossip )
6. സ്തുതി പാഠകരെയും വെറും മുഖ്‌സ്തുതി പറയുന്നവരെയും പെട്ടി എടുപ്പുകാരയും അധികം അടുപ്പിക്കില്ല (No cronies )
7. പെട്ടെന്ന് ആളുകളെ മനസിലാക്കും, (perceptive )
9. മറ്റുള്ള അഭിപ്രായങ്ങളോട് സഹിഷ്ണുത (tolerance )
10. അടിസ്ഥാന സത്യസന്ധതയും ആദര്‍ശവും (integrity and principled )
11. കാര്യങ്ങള്‍ വായിച്ചു പഠിക്കും (home work )
12.സമയം എങ്ങനെ ഉപയോഗിക്കണം എന്നറിയാം (Time management )
13. ഉള്‍കാഴ്ചയും തിരിച്ചറിവും ( wisdom and discerning )
14. അധികം പ്രസംഗിക്കാറില്ല. വാചക കസര്‍ത്തില്ല.
15. പലതും മുന്‍കൂട്ടിക്കാണും പക്ഷെ ഉള്ളില്‍ ഉള്ളത് പലപ്പോഴും അറിയാന്‍ പ്രയാസം.
ഓരോ പ്രാവശ്യം പ്രിയ എ കെ ആന്റണിയെ കാണുമ്ബോള്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ പഠിക്കും. വെളിയില്‍ പലരും ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാള്‍. അദ്ദേഹം തിരുവനന്തപുരത്തു വരുന്നതില്‍ സന്തോഷം. കാരണം എനിക്ക് സ്‌നേഹാദരങ്ങള്‍ ഉള്ള നേതാവ് മാത്രമല്ല പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ.