തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങി നില്‍ക്കുന്ന താരമായ ശ്രിയ ശരണ്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരം ഫാഷന്‍ ലോകത്തിനും ഏറെയിഷ്ടമുള്ള താരമാണ്. ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലും സുപ്രധാനമായ ഒരു കഥാപാത്രത്തെ ശ്രിയ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിലെ ഫ്‌ലാഷ്ബാക്ക് രംഗങ്ങളില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിച്ച 'അല്ലൂരി വെങ്കട്ടരാമ രാജു' എന്ന വിപ്ലവകാരിയുടെ ഭാര്യയായ 'സരോജിനി' എന്ന വൈകാരിക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിച്ച അല്ലൂരി സീതാരാമ രാജുവിന്റെ അമ്മ കൂടിയായിരുന്നു താരം.
ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കസിന്റെ വിവാഹാഘോഷങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റി പറയുകയാണ് ശ്രിയ ശരണ്‍. രാജമൗലിയ്‌ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും ചിത്രത്തില്‍ അഭിനയിക്കാനുള്ള പെട്ടെന്നുള്ള ക്ഷണം ലഭിച്ചതിനെത്തുടര്‍ന്ന്, ജയ്പൂരില്‍ നടന്ന തന്റെ കസിന്റെ വിവാഹാഘോഷങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നുവെന്നുമാണ് താരം പറയുന്നത്.
''ഞാന്‍ അന്ന് എന്റെ കസിന്റെ വിവാഹത്തിലായിരുന്നു. അപ്പോഴാണ് പിറ്റേന്ന് വരാമോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നത്. അങ്ങനെ, വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്ന് ഇറങ്ങി ഞാന്‍ ഹൈദരാബാദിലേക്ക് കുതിച്ചു. പുലര്‍ച്ചെ 5 മണിക്കായിരുന്നു എന്റെ വിമാനം. ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങിയില്ല. 'വന്നാല്‍ മാത്രം മതി, നാളെ സ്‌ക്രിപ്റ്റ് വായിക്കാം, മറ്റന്നാള്‍ ഷൂട്ടിംഗ് തുടങ്ങാം...' എന്നാണ് അവര്‍ പറഞ്ഞത്. ഒരു സ്‌ക്രിപ്റ്റ് വായനയും ലുക്ക് ടെസ്റ്റും മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് കരുതിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍, 'ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായിക്കുകയാണ്, നിങ്ങളുടെ ലുക്ക് ഒന്ന് കാണണം' എന്ന് പറഞ്ഞു.
ഒടുവില്‍ അവര്‍ പറഞ്ഞു, 'ശരി, നമുക്ക് ഷൂട്ടിംഗ് തുടങ്ങാം' എന്ന്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും രസകരമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു കാര്യം എല്ലാവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നു എന്നതാണ്. എല്ലാവരും പുറത്തിറങ്ങി ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കും. അദ്ദേഹത്തിന്റെ ഭാര്യ രമ മാം വീട്ടില്‍ നിന്ന് ഉണ്ടാക്കിയ ഭക്ഷണമാണ് കൊണ്ടുവരുന്നത്.
ക്യാമറാമാനും മറ്റെല്ലാവരും ഒന്നിച്ച് ഇരുന്ന്, ഏത് രംഗമാണ് ചെയ്യാന്‍ പോകുന്നതെന്നും സിനിമകളെക്കുറിച്ചും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന സിനിമകളെക്കുറിച്ചുമൊക്കെ സംസാരിക്കും. അദ്ദേഹത്തോടൊപ്പം അതെല്ലാം ചെയ്യുന്നത് വളരെ രസകരമാണ്...'' ശ്രിയ പറഞ്ഞു. രാജമൗലിയ്‌ക്കൊപ്പം ശ്രിയ ശരണ്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു 'ആര്‍.ആര്‍.ആര്‍'. നേരത്തെ, പ്രഭാസ് നായകനായ 2005-ലെ 'ഛത്രപതി' എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 3: ദ കണ്‍ക്ലൂഷന്‍' എന്ന ചിത്രത്തിലാണ് ശ്രിയ ശരണ്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം നിറഞ്ഞ കൈയടി? നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 400 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ ഭാര്യ കഥാപാത്രമായിട്ടാണ് ശ്രിയ എത്തുന്നത്. ആദ്യ രണ്ടു ഭാഗങ്ങളിലും ശ്രിയ ഉണ്ടായിരുന്നു.
റഷ്യന്‍ സ്വദേശി ആന്‍ഡ്രേ കൊസ്ചീവ് ആണ് ശ്രിയയുടെ ജീവിതപങ്കാളി. തന്റെ പ്രെഗ്‌നന്‍സിയും മകള്‍ ജനിച്ചതുമെല്ലാം വളരെ പേഴ്സണല്‍ ആയിട്ടായിരുന്നു താരം സൂക്ഷിച്ചത്. 2021 ജനുവരിയില്‍ തനിക്ക് ഒരു മകള്‍ പിറന്നതായി 2021 ഒക്ടോബര്‍ മാസത്തിലായിരുന്നു താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.