വിവാദങ്ങളില് നിന്നും സോഷ്യല്മീഡിയയില് നിന്നും ഒക്കെ അകലം പാലിച്ച് കുടുംബജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ് ഏറെ നാളുകളായി നടന്. സോഷ്യല്മീഡിയയില് അത്ര സജീവമല്ലെങ്കിലും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ആരാധകരുമായി പങ്ക് വക്കാന് നടന് ശ്രമിക്കാറുണ്ട്. ഇപ്പോളിതാ കോടതിയില് കേസിന്റെ ഭാഗമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോണ് തിരികെ ലഭിച്ച സന്തോഷം നടന് പങ്ക് വച്ചിരിക്കുകയാണ്.
'രണ്ട് വര്ഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള യുദ്ധം. നിങ്ങള് എന്നെ തകര്ക്കാന് ശ്രമിച്ചോളൂ, എന്നാല് ഓര്ക്കുക, നിങ്ങളുടെ കള്ളങ്ങള്ക്ക് മുന്നില് ഞാന് ഒട്ടും വഴങ്ങില്ല. അവസാനം ദൈവം നീതി പുലര്ത്തും' എന്ന കുറിപ്പോടെ ഫോണ് കാണിച്ചുകൊണ്ട് കോടതിയില് നിന്നു ഇറങ്ങിവരുന്ന വിഡിയോ താരം പങ്കുവച്ചു. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്ന് ബാല വിഡിയോയില് പറയുന്നുണ്ട്.
മുന് വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോണ് പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.നിയമത്തിന്റെ പേരില് കഴിഞ്ഞ പത്ത് വര്ഷമായി ചിലര് തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഇപ്പോഴും കേസും കോടതിയുമായി വേട്ടയാടല് തുടരുകയാണെന്നും താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുന് വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോണ് പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.
ഫോണ് കാണിച്ചുകൊണ്ടാണ് താരം കോടതിയില് നിന്നും ഇറങ്ങിവരുന്നത്. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്ന് ബാല പങ്കുവച്ച വിഡിയോയില് പറയുന്നു.