Latest News

കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുക;  വിപ്ലവങ്ങള്‍ ജയിച്ചിട്ടേ ഉള്ളൂ;ഡല്‍ഹി സമരത്തെ പിന്തുണച്ച് ഗായകന്‍ സൂരജ് സന്തോഷ്

Malayalilife
കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുക;  വിപ്ലവങ്ങള്‍ ജയിച്ചിട്ടേ ഉള്ളൂ;ഡല്‍ഹി സമരത്തെ പിന്തുണച്ച് ഗായകന്‍ സൂരജ് സന്തോഷ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഗായകന്‍ സൂരജ് സന്തോഷ്. കൊച്ചി കുസാറ്റിലെ സംഗീത പരിപാടിക്കിടെയാണ് ഗായകന്‍ ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഡല്‍ഹി സമരത്തിനെതിരെ സംസാരിക്കുന്നവര്‍ കീടങ്ങളാണെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും സൂരജ് പറഞ്ഞു.

'രാജ്യത്ത് എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് നിങ്ങളെല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. അത് കാണാതെ പോകാന്‍ നമ്മളെ കൊണ്ട് പറ്റില്ല.

എസ്‌ഐആറിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്ന യുവതലമുറയെ അടിച്ചമര്‍ത്തുന്ന ഈ കേന്ദ്ര സര്‍ക്കാരിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇത്രയും പേര്‍ ഈ സംഗീതനിശ ആസ്വദിക്കുമ്പോള്‍ നമുക്കും കൂടി വേണ്ടിയിട്ടാണ് നമ്മുടെ യുവത്വം ഇന്ന് ഡല്‍ഹിയില്‍ അടി കൊണ്ടുകൊണ്ടിരിക്കുന്നത്.

ഈ കാര്യം മറക്കാതെ ഇതിനെക്കുറിച്ച് സ്വയം പഠിപ്പിക്കണം. സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് അവരവരുടേതായ ലക്ഷ്യമുണ്ട്. എന്താണ് അവരുടെ ലക്ഷ്യം. വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്നൊരു ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. അത്തരത്തിലുള്ള കീടങ്ങളെ തിരിച്ചറിയുക. അവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുക.

അവരെ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. നിങ്ങള്‍ ഓരോരുത്തരെയും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ്. വിപ്ലവങ്ങള്‍ ജയിച്ചിട്ടേ ഉള്ളൂ. ചരിത്രം അതാണ്. ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്'. - സൂരജ് പറഞ്ഞു.


 

sooraj santhosh support delhi protest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES