Latest News

സ്‌നേഹമുള്ള സിംഹം': മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ; ഡബ്ബിങിനായി എത്തിയ താരങ്ങളുടെ ചിത്രം വൈറല്‍

Malayalilife
 സ്‌നേഹമുള്ള സിംഹം': മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ; ഡബ്ബിങിനായി എത്തിയ താരങ്ങളുടെ ചിത്രം വൈറല്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മനോഹര ചിത്രം പങ്കുവെച്ച് നടന്‍ ജയസൂര്യ. ' സ്നേഹമുളള സിംഹം' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം നല്‍കിയത്.

സപ്ത സ്റ്റുഡിയോയില്‍ ' ടൈറ്റന്‍സ്' സിനിമയുടെ ഡബ്ബിങിനായി എത്തിയപ്പോഴാണ് ജയസൂര്യ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടത്. ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രം ' ഓം' ഡബ്ബിങിനായാണ് മമ്മൂട്ടി സ്റ്റുഡിയോയില്‍ എത്തിയത്.

ജയസൂര്യയെ നായകനാക്കി പ്രിന്‍സ് ജോയ് ഒരുക്കുന്ന ഒരു ഫാന്റസി കോമഡി എന്റര്‍ടെയ്നറാണ് ' ടൈറ്റന്‍സ്'. വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക്, എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും ബാബു ഏട്ടന്‍ ഫിലിംസ് ബാനറില്‍ പ്രദീപ് സി എസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


 

mammootty with jayasurya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES