മാറാടും വാരിയന്‍കുണ്ടനുമെല്ലാം വെളുപ്പിക്കണം ഫഗത് പാസിക്ക്; ഐഎസും വെളുപ്പിക്കും; മാലികിനെതിരെ രൂക്ഷവിമര്‍ശനവുമായി യുവാവ് രംഗത്ത്

Malayalilife
മാറാടും വാരിയന്‍കുണ്ടനുമെല്ലാം വെളുപ്പിക്കണം ഫഗത് പാസിക്ക്; ഐഎസും വെളുപ്പിക്കും; മാലികിനെതിരെ രൂക്ഷവിമര്‍ശനവുമായി യുവാവ് രംഗത്ത്

ഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങി പുറത്ത് വന്ന  മാലിക്കിനെയും നായകന്‍ ഫഹദ് ഫാസിലിനെയും പരോക്ഷമായി വിമര്‍ശിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ജിതിന്‍ കെ ജേക്കബ്  രംഗത്ത്. സോഷ്യല്‍ മീഡിയ  ചിത്രത്തിലെ രാഷ്ട്രീയം ഇതിനോടകം ചര്‍ച്ച ചെയ്തു തുടങ്ങി. സിനിമയുടെ റിലീസിന് പിന്നാലെ ബീമാപള്ളി വെടിവെപ്പ് സംഭവം വീണ്ടും സജീവ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമയെ ചിത്രീകരിച്ചിരിക്കുന്നത് മുസ്ലിം സമുദായത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലാണ്  ആരോപണവും ഉയരുന്നതിനിടയിലാണ് ചിത്രത്തിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച്‌ ജിതിന്‍ രംഗത്ത് വന്നത്.

അതോടൊപ്പം തന്നെ  ജിതിന്‍ സിനിമയിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ച്‌ വിമര്‍ശിക്കുന്നവരെ ഇസ്‌ലാമോഫോബിയ, പഠിച്ചിട്ട് ബിമര്‍ശിക്കൂ സുഹൃത്തെ, ഫാസിസം, സാമ്രാജ്യത്വം, മനുഷ്യാവകാശം എന്നിവയുടെ പേരില്‍ എതിര്‍ക്കുന്നതിനെയും പരിഹസിക്കുന്നുണ്ട്. സാങ്കല്‍പ്പിക രൂപത്തിലാണ് ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

 ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 

ഹലോ, ഫഗത് പാസി ഉണ്ടോ?
ഉണ്ടല്ലോ, അവൻ വെള്ള പൂശിക്കൊണ്ടിരിക്കുവാ..
ഇപ്പോൾ ഏതാ വെള്ളപൂശുന്നത്?
പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു. ഇനി മാറാട്, വാരിയൻ കുണ്ടൻ വെളുപ്പിക്കലുകളുണ്ട്. അതുകഴിഞ്ഞാൽ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം... കശ്മീർ തീവ്രവാദം, മുംബൈ ഭീകരാക്രമണം, ഹൈദരാബാദ് സ്ഫോടനം, ഡൽഹി സ്ഫോടനം, വിവിധ കലാപങ്ങൾ തുടങ്ങിയവ വെള്ളപൂശിയെടുക്കണം.
ആഹാ, അപ്പോൾ പുള്ളിയെ ഇനി പിടിച്ചാൽ കിട്ടില്ലല്ലോ..
അത് പറയാനുണ്ടോ. IS നെ വെളുപ്പിച്ചെടുക്കാൻ വേണ്ടി സിറിയയിൽ നിന്നുള്ള ഷഗോദരങ്ങളുമായി ചർച്ചയിലാണ് ഇപ്പോൾ. അത് ഒരു അന്താരാഷ്ട്ര വെളുപ്പിക്കൽ ആയിരിക്കും
അല്ല, നിങ്ങൾ ആരാ വിളിക്കുന്നത്?
ഇത് പാകിസ്ഥാനിൽ നിന്ന്  ദാവൂദ് ആണ്. കൂടെ കശ്മീരി ഭീകരൻ അസർ മഹ്മൂദും ഉണ്ട്. ഞങ്ങളെയും, ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കാൻ എത്ര കായ് വേണ്ടിവരും എന്നറിയാനാണ് 
പുള്ളേ, ഈ വെളുപ്പിച്ചെടുക്കൽ അത്ര നിസാരമല്ല. മറ്റുള്ളവയെ എല്ലാം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിമർശിക്കണം. ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ട്രാൻസൊക്കെ കണ്ടതല്ലേ. ബാക്കിയെല്ലാം മോശം എന്ന് കാണിച്ചിട്ട് വേണം നമ്മുടെത് മഹത്തരം എന്ന് കാണിച്ച് വെളുപ്പിച്ചെടുക്കാൻ. സമയം എടുക്കും.
സമയം എത്ര വേണമെങ്കിലും എടുത്തോളൂ. പക്ഷെ നന്നായി വെള്ള പൂശണം. സോഷ്യൽ മീഡിയ വന്നതോടെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ വലിയ പാടാണെന്നെ.
അതേറ്റൂന്നേ, തല്ക്കാലം ഒരു കാര്യം ചെയ്യ്, ആരെങ്കിലും വിമർശിച്ചാൽ മറ്റേത് ഇറക്കിക്കോ?
ഏത്?
ഫോബിയയെ .. ഇനി അതല്ലെങ്കിൽ പഠിച്ചിട്ട് ബിമർശിക്കൂ  എന്നോ അതുമല്ലെങ്കിൽ പാസിസം, സാമ്രാജ്യത്വം, മനിഷ്യാവകാശം, ഷമുദായത്തെ പീഡിപ്പിക്കുന്നു, ഇതൊക്കെ മാറ്റി മാറ്റി എടുത്തലക്കുക 
ഉറപ്പാണോ?
പിന്നേ, സ്വന്തം ജനതയെ കൊന്ന പലസ്തീൻ തീവ്രവാദികളെയും, താലിബാനെയും വരെ വെളുപ്പിച്ചെടുക്കുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്ന മതേതര വിഡ്ഢികൾക്ക് മുന്നിൽ ഇത്തരം കുറെ ക്ളീഷേ സാധനങ്ങൾ ഇട്ടുകൊടുത്താൽ മതി.. അവറ്റകൾ വിശ്വസിച്ചു പണ്ടാരം അടങ്ങിക്കോളും

jithin k jacob note about malik movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES