ആര്‍ത്തവനാളുകളില്‍ അനുഭവിക്കുന്ന ശാരീരികമാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നെഴുതുകയാണ് ഫാത്തിമ അസ്‌ല. എന്ത്കൊണ്ടാണ് സംസാരിക്കാത്തത്, പ്രതികരിക്കാത്തത്, എഴുതാത്തത് എന്ന് ചോദിക്കുന്നവരോട് ഇങ്ങനെയുള്ള സമയങ്ങളിലൂടെയും ഒരു പെണ്‍കുട്ടി കടന്ന് പോവാറുണ്ട് എന്ന് ഓര്‍മിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്' ഫാത്തിമ കുറിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
പതിനഞ്ചാം വയസ്സിലോ മറ്റോ ആണ് എനിക്ക് periods ആവുന്നത്... അതിന് മുന്നെ കൂട്ടുകാരികള്‍ക്കെല്ലാം ുലൃശീറ െആയിട്ടുണ്ടായിരുന്നു... അത്‌കൊണ്ട് തന്നെ ആദ്യമൊക്കെ കൗതുകമായിരുന്നു.. പിന്നെ നിനക്ക് ഇതുവരെ ആയില്ലേ എന്ന ചോദ്യവും periods ആയില്ലെങ്കില്‍ പെണ്‍കുട്ടി ആവില്ലല്ലോ എന്ന സങ്കടവും (പ്രായത്തിന്റെ പക്വത കുറവില്‍ ഉണ്ടായ തോന്നല്‍ മാത്രം ), എല്ലാവരെയും പോലെ നോര്‍മല്‍ ആവണം എന്ന ആഗ്രഹവും ഒക്കെ എന്നെ ഒരു തരം നിരാശയില്‍ എത്തിച്ച സമയത്താണ് എനിക്ക് ുലൃശീറ െആവുന്നത്.. രണ്ട്, മൂന്ന് മാസം കഴിഞ്ഞപ്പോയാണ് ഇതിനെ വൈകി വന്ന വസന്തം എന്നൊന്നും വിളിക്കാന്‍ പറ്റില്ല എന്ന് മനസ്സിലായത്.. പൊതുവെ എല്ലാ സമയവും വേദന ഉള്ള ഒരാളാണ് ഞാന്‍.. എപ്പോഴും എന്തെങ്കിലും ഒക്കെ വേദന ഉണ്ടാവാറുണ്ട്.. പക്ഷെ, മെന്‍സസ് സമയത്ത് എല്ലാ വേദനകളും കൂടും.. വയര്‍ വേദനയും നടുവേദനയും കാലിന് കടച്ചിലും എല്ലാം കൂടെ ആവുമ്പോഴേക്കും തളര്‍ന്നു പോവാറുണ്ട് പല മാസങ്ങളിലും..
എന്നാലും ശാരീരിക വേദനയെക്കാള്‍ എന്നെ ബുദ്ധിമുട്ടിക്കാറുള്ളത് mood swings ആണ്..
ബ്ലീഡിംഗ് വരുന്നതിനും 8-9 ദിവസം മുന്നെ എനിക്ക് ബുദ്ധിമുട്ടുകള്‍ തുടങ്ങാറുണ്ട് (premenstrual syndrome ), periods ആയി 3-4 ദിവസം വരെ അത് നീണ്ട് നില്‍ക്കാറും ഉണ്ട്..എല്ലാ മാസവും ഇത്രയും ദിവസങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട് എന്ന് ചുരുക്കം.. ചിരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഞാന്‍ ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും വെറുതെ കരയുകയും കാരണം ഒന്നും ഇല്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്..ഒറ്റപെട്ടു എന്ന് തോന്നാറുണ്ട്.. ചില രാത്രികളിലൊക്കെ സ്വയം വേദനിപ്പിക്കാറുണ്ട്.. എന്നെ പോലെയോ അതില്‍ കൂടുതലോ എന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ ബാധിക്കുന്നതും ഞാന്‍ ബന്ധങ്ങളില്‍ ീേഃശര ആവുന്നതും നോക്കി നിസ്സഹായയായി നില്‍ക്കാറുണ്ട്.. എല്ലാവരെയും ചിരിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഞാന്‍ ചിലപ്പോഴെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ സങ്കടപ്പെടുത്താറുണ്ട്.. അത്രയും ബുദ്ധിമുട്ടിയാണ് എന്റെ ഓരോ മാസവും കടന്ന് പോവാറുള്ളത്...തുറന്ന് പറയുന്നതിനും എഴുതുന്നതിനും കാരണം എന്നെ എല്ലായ്‌പ്പോഴും ഒരുപോലെ പ്രതീക്ഷിക്കരുത് എന്ന് പറയാന്‍ കൂടിയാണ് ...എന്ത്കൊണ്ടാണ് സംസാരിക്കാത്തത്, പ്രതികരിക്കാത്തത്, എഴുതാത്തത് എന്ന് ചോദിക്കുന്നവരോട് ഇങ്ങനെയുള്ള സമയങ്ങളിലൂടെയും ഒരു പെണ്‍കുട്ടി കടന്ന് പോവാറുണ്ട് എന്ന് ഓര്‍മിപ്പിക്കുവാന്‍ വേണ്ടി മാത്രം...