Latest News

ആ പ്രേതം ഇപ്പൊ എന്റെ കൂടെയാ

അലി അക്ബര്‍ .തൂത
 ആ പ്രേതം ഇപ്പൊ എന്റെ കൂടെയാ

രു ഹോസ്പിറ്റല്‍ കേസുമായി കുടുങ്ങിയിട്ട് രാത്രി ഒരുമണി ആയിക്കാണും വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു.സാമാന്യം നല്ല സ്പീഡിലാണ് വണ്ടി ഓടിച്ചിരുന്നത് പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് ഒരു കറുത്ത രൂപം എന്റെ വണ്ടിക്ക് കൈ കാണിക്കുന്നു. ഞാന്‍ പേടിച്ചു വിറച്ചു .പടച്ചോനെ ഇതുവല്ല പ്രേതവും മറ്റുമാണോ പറയാന്‍ പറ്റില്ല ന്യൂജന്‍ പ്രേതം ആണെങ്കിലോ..?അവര്‍ വെള്ളവസ്ത്രം മാറ്റി കറുപ്പ് വസ്ത്രം ആക്കിയിട്ടുണ്ടാകുമോ?പടച്ചോനെ കാത്തോളിം എന്നുപറഞ്ഞ് ബ്രേക്കില്‍ ആഞ്ഞു ചവിട്ടി വണ്ടി ഒരു ഞരക്കത്തോടെ തല തിരിഞ്ഞു നിന്നു.ഭാഗ്യം വണ്ടി മറിഞ്ഞില്ല പടച്ചവന്‍ കാത്തു.ആ രൂപം എന്റെ വണ്ടിക്ക് അരികിലേക്ക് വന്നു. ഞാന്‍ അപ്പോഴും പേടിച്ചു വിറക്കുന്നുണ്ട്.ആ രൂപം വന്ന് ഗ്ലാസ്സില്‍ പതിയെ മുട്ടിവിറക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ഗ്ലാസ് കുറച്ചു താഴ്ത്തി.


പര്‍ദ്ധയിട്ട ആ പ്രേതംപറഞ്ഞുഎന്റെ വണ്ടി കേടായി അവിടെ കിടക്കുന്നു. ഉപ്പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വീട്ടില്‍ നിന്ന് കൂടെ വരാന്‍ ആരുമില്ലഉമ്മ സുഖമില്ലാതെ കിടക്കുകയാണ്. അപ്പോള്‍ ഞാന്‍ തന്നെകാര്‍ എടുത്തു പോന്നതാണ് പക്ഷേ ഇപ്പോ കാറിന്റെ ടയര്‍ പഞ്ചറായി. പെട്ടെന്ന് പോരുന്ന തിരക്കില്‍ ഫോണ്‍ എടുക്കാനും മറന്നു. നിങ്ങള് എന്നെ വേഗം ഒന്ന് ഹോസ്പിറ്റലില്‍ എത്തിക്കാമോ? എത്ര പേടിയോടെ ആണെന്നോ ഞാനിവിടെ നില്‍ക്കുന്നത്?അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ..ഒറ്റ ശ്വാസത്തില്‍ അവള്‍ അത്രയും പറഞ്ഞു നിര്‍ത്തി.ഞാനപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല .ആ പ്രേതത്തോട് അല്ല ആ പെണ്‍കുട്ടിയോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു.
പടച്ചോനെ നാളത്തെ പുലര്‍ച്ച ഞാന്‍ ഈ പ്രേതത്താല്‍ രക്തം ഊറ്റിക്കുടിക്കപ്പെട്ട് ഈ കാറില്‍ വെറുങ്ങലിച്ച് കിടപ്പുണ്ടാവുമോ എന്തോ എന്തായാലും സാരമില്ല മൊഞ്ചുള്ള ഈ പ്രേതത്തിന്റെ കൂടെ യാത്ര ചെയ്യാനും ഉണ്ടല്ലോ ഒരു സുഖം..ഞാനവളെ നോക്കി ഏകദേശം ഇരുപത് വയസ്സ് പ്രായം. അവളെയും കൊണ്ട് ഞാന്‍നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.ഞാന്‍ ചോദിച്ചുഉപ്പാക്ക് എന്താ പറ്റീത്?
ഉപ്പാക്ക് അവിടെ ഹോട്ടലിലാണ് ജോലി.. അവിടെ ഒന്ന് വീണതാത്രെ. ഡോക്റ്ററെ കാണിച്ചപ്പോള്‍ അവര്‍ അവിടെ അഡ്മിറ്റ് ആക്കി. ഉപ്പ തന്നെയാ വിളിച്ചത് ഒന്ന് ചെല്ലാന്‍ പറഞ്ഞിട്ട് പേടി തോന്നുന്നു..അവള്‍ പറഞ്ഞു.


സാരമില്ല പേടിക്കൊന്നും വേണ്ട ഞാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.എന്റെമ്മോ എന്തൊരു ചേല്.. ഞാന്‍ പിന്നെയുമവളോട് സംസാരിച്ചുകൊണ്ടിരുന്നു.ഞാന്‍ ശരിക്കും പേടിച്ചു ട്ടോ ഈ അസമയത്ത് വല്ല പ്രേതവുമാണോച്ചിട്ട് ആണോ ഇനി ഹോസ്പിറ്റലില്‍ എത്തുന്നവരെ ഒരു പ്രേതായിട്ട് തന്നെ കാണ്ടാ മതി എന്നെ അവള്‍ പതുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.അവള്‍ പറഞ്ഞതിന്റെ പൊരുള്‍ ഞാന്‍ ഊഹിച്ചു.അവള്‍ പ്രാര്‍ത്ഥനയിലാണ് ഉപ്പാക്ക് ഒന്നും പറ്റല്ലേന്നാവും.ഞാനും പ്രാര്‍ത്ഥിച്ചു എനിക്ക് കണ്‍ട്രോള് തരണേന്ന്.
ഹോസ്പിറ്റലില്‍ എത്തി.ഉപ്പാക്ക് ചെറിയൊരു ഓപേറേഷന്‍ വേണംരണ്ടു കുപ്പി ബ്ലഡ് ആവശ്യമായി വരുംഇനിയെന്ത് ചെയ്യുമെന്നുള്ള വേവലാതിയോടെ അവളുടെ നില്‍പ്പ് കണ്ടിട്ട് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.എന്താ വേണ്ടത്?
അവള്‍ പതുക്കെ എന്റെ നേരെ തിരിഞ്ഞു.ഇത്തിരി ബ്ലഡ് വേണം.ഇത്തിരി ബ്ലെഡ്ഡോ? അപ്പോ താന്‍ ശരിക്കും പ്രേതാ?അവള്‍ ചിരിച്ചു അല്ല ഞാന്‍ ചിരിപ്പിച്ചു.അവളുടെ പുറകെ ബ്ലഡ് ബാങ്കിലേക്ക് നടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ആവേശമായിരുന്നു.
അങ്ങനെ ബ്ലഡ് ബാങ്കിലെത്തി അവിടെ ഊഴം കാത്തിരിക്കുമ്പൊഴും ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു


അങ്ങനെ സിസ്റ്റര്‍ വന്ന് എന്നെ വിളിച്ച് ഒരു കസേരയിലിരുത്തി ഒരു സൂചി എടുത്ത് എന്റെ കൈയില്‍ കുത്തി ബ്ലഡ് എടുക്കാന്‍.എനിക്ക് വേദന തോന്നിയില്ല കാരണം ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നൂ.സിസ്റ്റര്‍ ഒരു പന്ത് മായി വന്നു ഇതുകൊണ്ട് കളിച്ചോളൂ എന്ന് പറഞ്ഞു കളിക്കാനോ .?

സിസ്റ്റര്‍ പറഞ്ഞു ക്രിക്കറ്റ് കളിക്കാനല്ല പറഞ്ഞത് ബ്ലഡ് എടുക്കുന്ന കൈയില്‍ വെച്ച് അമര്‍ത്തിയാല്‍ മതി നിര്‍ത്തരുത്.അങ്ങനെ ഞാന്‍ ആ പന്തിനെ ഞെരിച്ചു കൊണ്ടിരിക്കുമ്പോള്‍ മതി കഴിഞ്ഞു. എന്നുപറഞ്ഞ് സിസ്റ്റര്‍ ബിസ്‌കറ്റ്പാക്കറ്റും ഒരു മംഗോഫ്രൂട്ടിയും തന്നു.ഞാന്‍ അത് കുടിച്ചു അപ്പോഴാണ് സിസ്റ്റര്‍ ബ്ലഡിന്റെ കവര്‍ എടുക്കാന്‍ വന്നത്എന്റെ റബ്ബേ എന്റെ ശരീരത്തില്‍നിന്ന് ഒരു പാക്കറ്റ് ബ്ലഡ് എടുത്തു കൊണ്ട്‌പോകുന്നു.അവള്‍ക്ക് യാതൊരു കൂസലുമില്ലാതെ ബ്ലഡ് കിട്ടിയതിന്റെ ആശ്വാസത്തോടെ ഇരിക്കുന്നു.പടച്ചോനെ എത്രയെത്ര പറയാത്ത കല്യാണത്തിന് പോയി ചോറും തിന്ന് ഉണ്ടാക്കിയ ബ്ലഡ് അണ് അവര്‍ കൊണ്ടുപോകുന്നത്..നിന്നെ കണ്ട നിമിഷം ഞാന്‍ വിചാരിച്ചതാണ് നീ പ്രേതമാണെന്ന്എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വന്ന പ്രേതം.ഞാന്‍ പ്രേതമൊന്നുമല്ല.അല്ല നിനക്ക് വേണെങ്കി എന്റെ ബ്ലഡ് മുഴുവനും തരാന്‍ ഞാന്‍ തയ്യാറാണ് ട്ടോ.ഇപ്പൊ വേണ്ടാ അവശ്യം വരുമ്പോള്‍ ഞാന്‍ വിളിക്കാം.അവള്‍ അതും പറഞ്ഞ് സിസ്റ്ററുടെ കൂടെ പോകാനൊരുങ്ങി.


അതേയ് എന്റെ ശരീരത്തില്‍ കൂടുതല്‍ ബ്ലഡ് ഉണ്ടാവാന്‍ നല്ല ഫുഡ് ഒക്കെ കഴിക്കാന്‍ സിസ്റ്റര്‍ പറഞ്ഞു.കൂടെ പോരുന്നോ ഇഷ്ടമുള്ള ഫുഡ് ഒക്കെ വെച്ച് വിളമ്പിത്തരാന്‍..?
ഉപ്പാക്ക് സുഖാവട്ടെ നമുക്ക് ആലോചിക്കാം..
ആ പ്രേതം ഇപ്പൊ എന്റെ കൂടെയാ..ചിലപ്പോ ഭദ്രകാളിയായി# എന്റെ എല്ലാമെല്ലാമായി

ali akbar,story,aa predham ippozum ente kooday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES