Latest News

ആ പണം കൊണ്ട് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വാങ്ങിയ പണത്തിന്റെ കടം വീട്ടണം; തന്റെ ജീവതം പറഞ്ഞ് ഡാന്‍സ് കേരള ഡാന്‍സ് വിജയി അമൃത

Malayalilife
 ആ പണം കൊണ്ട് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വാങ്ങിയ പണത്തിന്റെ കടം വീട്ടണം; തന്റെ ജീവതം പറഞ്ഞ് ഡാന്‍സ് കേരള ഡാന്‍സ് വിജയി അമൃത

നൃത്തത്തിലെ പ്രതിഭകളെ കണ്ടെത്താനായി  സീ കേരളം ചാനലില്‍ ആരംഭിച്ച ഷോ ആയിരുന്നു  ഡാന്‍സ് കേരള  ഡാന്‍സ്. ശില്‍പ ബാല അരുണ്‍ എന്നിവരാണ് ഷോയില്‍ അവതാരകരായി എത്തിയത്. 12 മത്സരാര്‍ത്ഥികളാണ്  ഷോയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം  സെലിബ്രിറ്റികളായ 12 പരിശീലകരും ഉണ്ടായിരുന്നു. അങ്ങ നെ പന്ത്രണ്ട് ജോഡികളായിട്ടാണ് മത്സരം നടന്നത്. പ്രിയ മണി, ഡയറക്ടര് ജ്യൂഡ് ആന്റണി, കൊറിയോഗ്രാഫര്‍ ജയ് കുമാര്‍ എന്നിവരാണ് ഷോയില്‍ വിധികര്‍ത്താക്കളായി എത്തിയത്. 2019 ഡിസംബറിലാണ് ഷോ ആരംഭിച്ചത്. സിനിമാ-സീരിയല്‍ താരങ്ങളും ഡാന്‍സ് റിയാലിറ്റി ഷോ വിജയികളുമായവരാണ് ഷോയില്‍ മത്സരാര്‍ത്ഥികളുടെ പരിശീലക ായി എത്തിയത്. കഴിഞ്ഞ ദിവസം അവസാനിച്ച ഷോയില്‍ അമൃത വി റ്റി ആണ് വിജയി ആയത്. ഒരു ബാക്ഗ്രൗണ്ട് ഡാന്‍സറില്‍ നിന്നും റിയാലിറ്റി ഷോ വിജയിയിലേക്കുളള തന്റെ യാത്രയെക്കുറിച്ചും താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും  തന്റെ സ്വപ്‌നങ്ങളെക്കുറിച്ചുെമൊക്കെ  തുറന്നു പറഞ്ഞിരിക്കയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്.  റിയാലിറ്റി ഷോകളിലൂടെ പ്രശ്തനായ റംസാനായിരുന്നു അമൃതയുടെ സെലിബ്രിറ്റി മെന്റര്‍. ഷോയിലെ വിജയി അമൃതയുടെ യഥാര്‍ത്ഥ ജീവിതമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അമൃതയ്ക്ക് ഇരുപത് വയസ്സാണ്. 

സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തേണ്ടി  വന്ന അമൃതയ്ക്ക് വളരെ  ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയും മരണപ്പെട്ടു. ജീവിക്കാന്‍ വേണ്ടി ബാക്ഗ്രൗണ്ട്  ഡാന്‍സറായി ആരംഭിച്ച അമ്യത പിന്നീട് റിയാലിറ്റി ഷോകളിലും സ്‌റ്റേജ് പരിപാടികളിലും പങ്കെടുക്കാന്‍ തുടങ്ങി. ഇപ്പോഴും താന്‍ വിജയി ആയി എന്ന അമ്പരപ്പില്‍  നിന്നും മാറിയിട്ടില്ല. തന്നെ ഒരു മികച്ച ഡാന്‍സറായി കാണാനുളള തന്റെ അമ്മയുടെ സ്വ്പനം പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍ മകള്‍. ഡികെഡി തനിക്ക് ഒരു സ്വപ്‌ന സാക്ഷാത്കാരം ആയിരുന്നുവെന്ന് അമൃത പറയുന്നു. സ്റ്റാര്‍ സിംഗര്‍ താരോദയം തുടങ്ങിയ ഷോകളില്‍ ബാക്ഗ്രൗണ്ട് ഡാന്‍സറായി താരം എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബാക്ഗ്രൗണ്ട് ഡാന്‍സറായി ജോലി ചെയ്തിരുന്നപ്പോള്‍ തനിക്ക് മോശമായ പല കമന്റും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താന്‍ മറ്റു വഴികളലൂടെയാണ് പണം ഉണ്ടാക്കുന്നതെന്ന് പലരും തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ഇതൊക്കെ കേട്ട് അമ്മയ്ക്ക് വളരെയേറെ വിഷമം ഉണ്ടാകാറുണ്ടെന്നും എന്നാലും അമ്മ തന്നെ മികച്ചൊരു ഡാന്‍സര്‍ ആകാന്‍ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് അമൃത പറയുന്നു. അച്ഛന്റെയും അമ്മയുടേയും മരണശേഷം അടുപ്പത്തിലല്ലായി രുന്ന ബന്ധുക്കള്‍ പലരും തിരിച്ചറിയുകയും തന്റെ സഹോദരിയോട് അമൃതയെക്കുറിച്ചോര്‍ത്ത് തങ്ങള്‍ അഭിമാനം ഉണ്ടെന്നു പറഞ്ഞതായും അമൃത പറയുന്നു. ഒപ്പം തന്നെ പിന്തുണയ്ക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞതായി അമൃത കൂട്ടിചേര്‍ത്തു. 

തന്റെ സെലിബ്രിറ്റി മെന്റര്‍ ആയ റംസാനെക്കുറിച്ചും താരം പറയുന്നുണ്ട്. റംസാന്‍ വളരെ സ്ട്രിക്ട്ായ ഒരു പരിശീലകന്‍ ആയിരുന്നുവെന്ന് അമൃത പറയുന്നു. ഡാന്‍സിന് ആവശ്യമായ കോസ്റ്റിയുമുകള്‍ വാങ്ങാന്‍ തന്റെ കയ്യില്‍ പണമില്ലാതിരുന്നപ്പോള്‍ റംസാന്റെ അങ്കിളാണ് തനിക്ക് അതൊക്കെ വാങ്ങി നല്‍കി സഹായിച്ചതെന്നും അതിന് പ്രതിഫലമായി മികച്ച പെര്‍ഫോമന്‍സാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അമൃത പറഞ്ഞു. ഡികെഡിയില്‍ എല്ലാവര്‍ക്കും തന്നോട് വലരെയേറെ സ്‌നേഹമായിരുന്നുവെന്നും എല്ലാവരും നന്നായി തന്നെ പിന്തുണച്ചിരുന്നുവെന്നും അമൃത പറയുന്നു. ഫിനാലെയ്ക്ക് ഒരു ദിവസം മുന്‍പ് ക്രൂവില്‍ ഓരാള്‍ തന്നോട് ഫിനാലെയില്‍ ധരിക്കുന്ന വേഷത്തെക്കുറിച്ച് ചോദിച്ചു. തന്റെ കയ്യില്‍ ഒന്നുമില്ലെന്നാണ് മറുപടി പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തനിക്ക് അവര്‍ ഒരു ജോഡി ഡ്രസ്സ് തിക്ക് വാങ്ങി നല്‍കിയെന്നും അതാണ് താന്‍ ഫിനാലെയില്‍ ധരിച്ചതെന്നും അമൃത വ്യക്തമാക്കി. തന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നുണ്ട്. തനിക്ക് സമ്മാനമായി കിട്ടിയ 10 ലക്ഷം എന്താണ് ചെയ്യാന്‍ പോകുന്നത് എന് ചോദ്യത്തിനും അമൃതയുടെ കയ്യില്‍ ഉത്തരമുണ്ട്. അമ്മയുടെ മരണാന്തര ചടങ്ങുകള്‍ക്ക് വേണ്ടി താന്‍ കൂടെ നൃത്തം ചെയ്യുന്നവരില്‍ നിന്നും 80,000 രൂപ കടം വങ്ങിയെന്നും അത് മടക്കി കൊടുക്കണമെന്നും അമൃത പറയുന്നു. വീടിന്റെ പണിപൂര്‍ത്തിയാക്കണമെന്നും താരം കൂട്ടി ചേര്‍ത്തു. തന്റെ സഹോദരിയോടൊപ്പമാണ് അമൃത ഇപ്പോള്‍ താമസിക്കുന്നത്. സഹോദരിക്ക് ഒരു വീട് വാങ്ങി നല്‍കണമെന്ന ആഗ്രഹവും അമൃത പറയുന്നുണ്ട്.   

 

Read more topics: # DKD winner,# Amrutha,# story
DKD winner Amrutha story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES