നരേന്ദ്രമോദി കൊറോണയ്‌ക്കെതിരെ വിളക്കണക്കാന്‍ പറഞ് RSS ആസ്ഥാനത്ത് വിളക്കണച്ചപ്പോള്‍ അതേ സമയം AKG സെന്ററിലും ക്ലിഫ് ഹൗസിലും വിളക്കണച്ചുകൊടുത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് നിങ്ങളാണ്.അപ്പോഴും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയില്‍ വിളക്ക് മിന്നിത്തന്നെ കിടന്നു.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവ പീഡന കേസിലെ പ്രതിയായ BJP നേതാവിന് പോലും ലഭിക്കാത്ത സംരക്ഷണമാണ്, പിണറായി വിജയന്റെ പൊലീസ് പാലത്തായി കേസിലെ പ്രതിക്ക് ഒരുക്കി കൊടുത്തിരിക്കുന്നത് എന്നതിന് സമകാലിക കേരളം സാക്ഷിയാണ്.
രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഒരിക്കല്‍ പോലും RSS മേധാവി കേരളത്തിലെ ഒരു സ്‌കൂളിലും ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല.എന്നാല്‍ പിണറായി ഭരണത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ RSS മേധാവി ദേശീയ പതാക ഉയര്‍ത്തിയതും തടയാന്‍ ശ്രമിച്ച പാലക്കാട് ജില്ലാ കളക്ടര്‍ ശാരദക്കുട്ടിയെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതും ഈ ഭരണകാലത്താണ്.
രമേശ്ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന പ്പോള്‍ ഒരു പൊതുവിദ്യാലയവും RSS ക്യാമ്ബിന് തുറന്നുകൊടുത്തിട്ടില്ല.എന്നാല്‍ CPM മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കൊടുത്ത പരാതിയില്‍ 128 സ്‌കൂളുകളില്‍ RSS ക്യാമ്ബ് നടന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.അന്നും ആഭ്യന്തരം പിണറായി വിജയനായിരുന്നു.
രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ശബരിമലയിലെ പതിനെട്ടാം പടിയുടെയും സന്നിധാനത്തിന്റെയും ക്രമസമാധാന ചുമതല RSS ന് കൊടുത്തിട്ടില്ല.എന്നാല്‍ പിണറായി ഭരണത്തില്‍ RSS നേതാവ് വത്സന്‍ തില്ലന്‍കേരി പതിനെട്ടാംപടിയില്‍ കയറിനിന്ന് പൊലീസ് മൈക്ക് ഉപയോഗിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല സ്വയം നിര്‍വഹിച്ചത് കേരളം കണ്ടതാണ്.
ഉമ്മന്‍ ചാണ്ടി പണിതിട്ട ഉദ്ഘാടനം പോലും പൂര്‍ത്തിയാകാത്ത കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.അലനും താഹയും ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികളെ UAPA ചുമത്തി അമിത് ഷായ്ക്ക് കടിച്ചു കീറാന്‍ വിട്ടുകൊടുത്തത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അല്ല ; അതും പിണറായി വിജയനാണ്.
RSS നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ കേസ് ഒതുക്കി തീര്‍ത്ത് RSSനെ പ്രീതിപ്പെടുത്തിയത് രമേശ് ചെന്നിത്തലയല്ല;അതും പിണറായി വിജയനാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ഗുരുപൂജയായി ആചരിക്കാന്‍ ഉത്തരവിട്ടതും പിണറായി സര്‍ക്കാരാണ്.മലപ്പുറത്തും കുറ്റ്യാടിയിലുമെല്ലാം പൗരത്വ ബില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതും പിണറായി സര്‍ക്കാരാണ്.
സെന്‍ കുമാറിന്റെ സ്വാധീനത്തിന് വഴങ്ങി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസെടുത്ത് BJP യെ പ്രീണിപ്പിച്ചതും പിണറായി ആണെന്ന സത്യം മറക്കണ്ട... 1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ RSS -മായി കൈ കോര്‍ത്ത് കൂത്ത് പറമ്ബില്‍ മത്സരിച്ചു വിജയിച്ചത് രമേശ് ചെന്നിത്തലയല്ല ;പിണറായി വിജയനാണെന്ന് മറക്കേണ്ട. 'കേരളത്തിലെ CPM ഉം മുഖ്യമന്ത്രിയും തന്നെയാണ് എല്ലാ കാലത്തും RSSന്റെ ഐശ്വര്യം'.
സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല...
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും UDF ഉം ശക്തമായി അദ്ദേഹത്തിന്റെ പിന്നിലുണ്ട്....
ആദ്യം കോടിയേരി ബാലകൃഷ്ണന്റെ വേദിയില്‍ ബോംബെറിഞ്ഞ RSSകാരെ പിടിക്കൂ. എന്നിട്ട് മതി പ്രതിപക്ഷ നേതാവിനെതിരെ വരുന്നത്.....
(കോണ്‍ഗ്രസ് നേതാവായ ലേഖകന്‍ നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ്)