Latest News

അവരാരും കോടികള്‍ ധൂര്‍ത്തടിച്ചു ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്ല; അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസില്‍ ജയിലില്‍ പോയില്ല; യഥാര്‍ത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും: ജെ.എസ്.അടൂര്‍ എഴുതുന്നു

Malayalilife
അവരാരും കോടികള്‍ ധൂര്‍ത്തടിച്ചു ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്ല;  അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസില്‍ ജയിലില്‍ പോയില്ല; യഥാര്‍ത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും: ജെ.എസ്.അടൂര്‍ എഴുതുന്നു

 ടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും.

കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷ മുഖ്യമന്ത്രിമാര്‍ നേതൃത്വശൈലികൊണ്ടും ജീവിത രീതികൊണ്ടും പോളിസി നിലപാടുകള്‍ കൊണ്ടുമൊക്കെ എല്ലാവരാലും ആദരിക്കപെട്ടവരായിരുന്നു.അതിന് കാരണം അവരാരും സ്യൂഡോ ലെഫ്റ്റ് എന്ന കപട ഇടതുപക്ഷമായിരുന്നില്ല.. അവരാരും ഇടത്പക്ഷ ലേബലില്‍ വലതു പക്ഷ രാഷ്ട്രീയം പ്രയോഗിച്ചവരല്ല. അവരുടെ പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമില്ലായിരുന്നു.

അവരാരും 150 ലധികം കോടികള്‍ കടമെടുത്തു സര്‍ക്കാര്‍ ചെലവില്‍ നാട് നീളെ പരസ്യ ഏജെന്‍സികള്‍ വഴി സ്വന്തം മുഖം പരസ്യപ്പെടുത്തി സ്വയം വികസിപ്പിച്ചില്ല. അവരാരും നാര്‍സിസ്റ്റുകള്‍ അല്ലായിരുന്നു. അവരാരും വല്ലപ്പോഴും സഞ്ചരിക്കാന്‍ കടമെടുത്തു സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചു ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്ല.

അവരാരും രാഷ്ട്രീയ അഭിപ്രായവ്യത്യാസം കൊണ്ട് മാറിപ്പോയവരെ 'കുലം കുത്തി ' എന്നു വിളിച്ചു തീര്‍ത്തില്ല. അവരാരും ബിഷപ്പുമാരെ 'നികൃഷ്ട ജീവി ' എന്നു വിളിച്ചില്ല. മുന്നണി മാറിയാല്‍ 'പര നാറി ' എന്നു സംബോധന ചെയ്യില്ല. അവരാരും ഒരിക്കലും 'കടക്കു പുറത്തെന്ന് ' പറയില്ല.അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസില്‍ ജയിലില്‍ പോയില്ല.

സെല്‍ഫ് ഫിനാന്‍സിങ് കോളജിന് എതിരെ സമരം ചെയ്തിട്ട് അവരുടെ മക്കളെ സെല്‍ഫ് ഫിനാന്‍സിങ് കോളേജില്‍ വിട്ടു പഠിപ്പിച്ചിട്ടില്ല. അവരുടെ മക്കളാരും കോടി പതികളോ മുതലാളിമാരോ ആയിട്ടില്ല. യഥാര്‍ത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെല്ലാം സ്വന്തം ജീവിതത്തില്‍ ഗാന്ധിയന്‍ മാരായിരുന്നു .ഏറ്റവും ലളിത ജീവിതം നയിച്ചവര്‍. സ്വന്തം ഫോട്ടോ പരസ്യപ്പെടുത്താന്‍ പോലും വിമുഖത കാട്ടിയവര്‍. ഒരിക്കലും നാട് നീളെ ഹോര്‍ഡിങ്ങില്‍ പ്ലാസ്റ്റിക് ചിരിയുമായി പ്രത്യക്ഷപ്പെടാത്തവര്‍.

സഖാവ് ഈ എം എസ് വരേണ്യ സവര്‍ണ്ണ ഫ്യൂഡല്‍ പാശ്ചാത്തലത്തില്‍ നിന്നായിരുന്നു എങ്കിലും സ്വന്തം സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് കൊടുത്താണ് പാര്‍ട്ടി വളര്‍ത്തിയത്. സ്വന്തമായി വീട് പോലും ഇല്ലാതെയാണ് ജീവിച്ചത്. ഏറ്റവും ലളിത ജീവിതമാണ് നയിച്ചത്. ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് കമ്മ്യുണിസം പഠിക്കാനും ചിന്തിക്കാനും പഠിപ്പിക്കുവാനും പ്രവര്‍ത്തിക്കുവാനുമാണ്. സി പി എം കേരളത്തില്‍ വളര്‍ന്നതിന്റ ബുദ്ധി കേന്ദ്രം.. എല്‍ഡിഎഫിന്റെ ശില്പി.

കേരളത്തില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത് പഠിച്ചിടത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ സഖാവ് സി അച്യുതമേനോനാണു. കെ എസ് ആര്‍ ടി സി വണ്ടിയില്‍ സഞ്ചരിച്ചു ഭരണഅധികാരം ഒരിക്കലും തലക്ക് പിടിച്ചില്ല. തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയും കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആയെങ്കിലും 'വികസന' വീരവാദം നടത്തിയില്ല. എന്നാല്‍ കേരളത്തില്‍ വികസനത്തിന് വഴി തെളിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം മാറി നിന്ന് തൃശൂരില്‍ സാധാരണക്കാര്‍ക്ക് ഒപ്പം അവരില്‍ ഒരാളായി ജീവിച്ച ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ്.

പ കെ വി അധികാരം ഒരിക്കലും തലക്ക് പിടിക്കാത്ത യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് ഗാന്ധിയന്‍. ഇ കെ നായനാര്‍ സി പി എം ന്റെ ജനപ്രിയ മുഖ്യമന്ത്രി. പാര്‍ട്ടി കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ്. കേരളത്തില്‍ ടെക്നോപാര്‍ക്കിന് വഴിതെളിച്ചയാള്‍. മനസ്സ് തുറന്നു ചിരിക്കാനും ചിരിപ്പിക്കാനും കഴിവ് ഉണ്ടായിരുന്ന വളരെ നല്ല മനുഷ്യന്‍. ജനകീയന്‍. കേരളത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടു ജനകീയനായ വി എസ് അച്ചുതാനന്ദനാണ് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മുഖ്യമന്ത്രി. തെക്കന്‍ കേരളത്തില്‍ നിന്നും ഇടതു മുഖ്യമന്ത്രിയായ ആദ്യയാള്‍. അദ്ദേഹം ഒരിക്കലും 'ആലപ്പുഴ ' ലോബിയുടെ ആളല്ലായിരുന്നു.

കേരളത്തിലെ യഥാര്‍ത്ഥ ഇടതു പക്ഷ മുഖ്യമന്ത്രിമാര്‍ രാപ്പകല്‍ കഷ്ടപെട്ടു എല്ലാം വിട്ടു ഒന്നും നേടാതെ ജനങ്ങളുടെ ഇടയില്‍ ജീവിച്ചു അവരില്‍ ഒരാളായി ഒന്നുമില്ലായ്മയില്‍ നിന്ന് പാര്‍ട്ടി കെട്ടിപ്പെടുത്തവരാണ്. ഒളിവില്‍ കഴിഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍.
അവര്‍ ജനായത്ത ജനകീയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആയിരുന്നു. അവരില്‍ ആരും സ്റ്റാലിനിസ്റ്റുകള്‍ ആയിരുന്നില്ല.
അവരെ ആര്‍ക്കും ഭയം ഇല്ലായിരുന്നു. അവരെ എല്ലാവര്‍ക്കും ഇഷ്ടം ആയിരുന്നു. അവരെ ജനങ്ങള്‍ സഖാവ് എന്ന് വിളിച്ചത് സഖിത്വം കൊണ്ടാണ്. അല്ലാതെ ക്ളാന്‍ ടോട്ടമായ ഗോത്രമൂപ്പനോടുള്ള പേടി കൊണ്ടല്ല. അവരാരും കമ്മാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ നേതൃത്വ ശൈലി ഉള്ളവരായിരുന്നില്ല.

അവരുടെ ചങ്ങാതിമാര്‍ ശിങ്കിടി മുതലാളി കോടീശ്വരന്മാര്‍ അല്ലായിരുന്നു. അവരാരും വര്‍ഗ്ഗ രാഷ്ട്രീയം വിട്ടു അധികാരത്തിനു വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിച്ചില്ല. അവര്‍ ഭരിച്ചു കഴിഞ്ഞു വഴിമാറി കൊടുത്തവരാണ്. അവരുടെ പ്രചോദനം മഹാത്മാഗാന്ധിയും ജവഹാര്‍ലാല്‍ നെഹ്റുവുമൊക്കയായിരുന്നു. മോദി മോഡല്‍ ആയിരുന്നില്ല. അവരുടെ കാലത്ത് മാര്‍ക്സും എംഗല്‍സും ലെനിനും അന്തോണിയൊ ഗ്രാംഷിയൊക്കെ പ്രത്യയശാസ്ത്ര ദാര്‍ഢ്യങ്ങള്‍ നല്‍കിയ ചിന്താപ്രചോദനങ്ങളായിരുന്നു.

ചിന്തയെ ചെങ്ങാത്ത മുതലാളിത്വത്തിന് പണയം വെക്കില്ലായിരുന്നു. എ കെ ഗോപാലന്‍ എന്ന യഥാര്‍ത്ഥ ജനകീയ കമ്മ്യുണിസ്റ്റില്‍ നിന്നും എ കെ ജി ഭവന്റെ മുന്നില്‍ ചുവന്ന കൈലി ഉടുത്തു പുറത്തു പാര്‍ട്ടി ചിഹ്നം ചാപ്പ കുത്തി ഫോട്ടോയെടുക്കുന്ന ചെറുപ്പക്കാരനിലേക്കുള്ള ദൂരമാണ് പാര്‍ട്ടിയുടെ ദുരന്തഅവസ്ഥയുടെ നേര്‍കാഴ്‌ച്ച.

എ കെ ജി ജയിലില്‍ പോയതും സെക്രട്ടറി പുത്രന്‍ ജയിലില്‍ പോയതും തമ്മിലുള്ള വ്യത്യാസമാണ് അന്നത്തെ ഇടതുപക്ഷവും ഇന്നത്തെ കപട പക്ഷവും തമ്മിലുള്ള ദൂരം. അച്യുതമേനോന്‍ എന്ന പ്രഗത്ഭനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും ഇഎം എസ് എന്ന പ്രത്യയ ശാസ്ത്ര വിശാരദനില്‍ നിന്നും അനുദിനം വര്‍ഗീയവും വഷളത്തരവും വിളമ്ബുന്ന വിധേയനിലേക്ക് കൂപ്പ് കുത്തിയത് കപടഇടതുപക്ഷ രാഷ്ട്രീയത്തിന്റെ താടിവച്ച മുഖമാണ്.

ചരിത്രം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും കമ്മ്യുണിസ്റ്റ് ആദര്‍ശങ്ങളുടെയും
അന്തകനായി ഒരാളെ വിലയിരുത്തും. വ്‌ലാഡിമര്‍ ലെനിനില്‍ നിന്നും വ്‌ലാഡിമര്‍ പുട്ടിനിലേക്കുള്ള ദൂരം വളരെ വലുതാണ്.

Read more topics: # JS Adoor,# note about corruption
JS Adoor note about corruption

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക