സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യര്‍ പരസ്പരം വിനിമയ ചെയ്യുന്ന രീതിയില്‍ വിപ്ലവമുണ്ടാക്കി. അതു ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു വക ഭേദമാണന്. സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ഒരുപാട് മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. അതു മനുഷ്യരെയും സമൂഹത്തെയും മാറ്റി മറിച്ചു. ഉദാഹരണത്തിന് തൊട്ട് അടുത്ത അയല്‍പക്കത്തു ഉള്ളവരെ അറിയില്ലായിരിക്കും. അല്ലെങ്കില്‍ അവരോട് സംസാരിക്കാന്‍ സമയം ഇല്ലായിരുക്കും. അതെ സമയം പതിനായിരം മൈല്‍ അകലെ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. സാമൂഹിക മാധ്യമങ്ങള്‍ ഒരു imagined community സൃഷ്ട്ടിക്കുമ്ബോള്‍ പലപ്പോഴും മനുഷ്യര്‍ തമ്മില്‍ തമ്മില്‍ മിണ്ടിയും പറഞ്ഞും വീട്ടില്‍ സംസാരിച്ചുമൊക്കെ ചെയ്യുന്നത് കുറയും.
ഒരേ ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കുന്ന മനുഷ്യര്‍ പരിചയപ്പെട്ടു പലപ്പോഴും സുഹൃത്തക്കളാകും. സോഷ്യല്‍ മീഡിയ വിപ്ലവത്തോടെ എല്ലാവരും അവരുടെ സ്മാര്‍ട്ട് ഫോണ്‍ ലോകത്തു ആയിരിക്കും. തൊട്ട് അടുത്തു ഇരിക്കുന്നവര്‍ അപരിചതരാകും. വേറൊരു രാജ്യത്തു പതിനായിരം കിലോമീറ്റര്‍ അകലെയുള്ളവര്‍ പരിചിതരാകും. തൊട്ട് അയല്പക്കത്തെ ആളുകളോട് സംസാരിക്കാന്‍ നേരെമില്ലാത്ത അവസ്ഥ. ഒരു മനുഷ്യനു ഇപ്പോള്‍ പിരിഞ്ഞിരിക്കാന്‍ വയാത്ത ഒരേ ഒരു സാധനം അവരുടെ സ്മാര്‍ട്ട് ഫോണാണ്. വീട്ടുകാരോട് പല മുറിയില്‍ ഇരുന്നു വിനിമയം ചെയ്യുന്നത് പോലും സമൂഹമാധ്യമങ്ങളില്‍ കൂടെയായി.
ഇപ്പോള്‍ നമ്മളില്‍ ഒരുപാട് പേര്‍ വാട്‌സ് ആപ്പ് ഫാമിലികളായി പരിണമിച്ചു. ഫേസ്‌ബുക്ക് വഴി പണ്ട് കോളേജിലും സ്‌കൂളിലും പഠിച്ചവരെയും പഴയ ബന്ധങ്ങള്‍ പുതുക്കാനും സാധിക്കുന്നു എന്നതാണ് അതില്‍ കണ്ട ഒരു പ്രയോജനം. രണ്ടാമത്തെത് നിങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ വായിക്കുവാനും പഠിക്കുവാനും സാധിക്കും.
മൂന്നാമത്. അതു പലപ്പോഴും പുതിയ മാനുഷിക ബന്ധങ്ങള്‍ക്ക് ഇടനല്‍കും. ഫേസ്‌ബുക്കില്‍ പരിചചയപ്പെട്ട പലരും ഇന്ന് ആത്മ സുഹൃത്തുക്കളാണ്. പുതിയ സൗഹൃദങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു. ഇവിടെ കണ്ടുമുട്ടി ജീവിതം പങ്കിടുന്നവര്‍ പലരുണ്ട്. അതുപോലെ എഴുതുന്നവര്‍ക്ക് ഇത് ഒരു ബ്രോഡ്കാസ്റ്റിങ് പ്ലാറ്റഫോമാണ്. അങ്ങനെ വായിക്കുന്നവരും എഴുതുന്നവരുമുണ്ട്. എന്റെ ഫേസ്‌ബുക്ക് ഐഡി പേരായി മാറിയ അവസ്ഥയാണ്. എന്റെ യഥാര്‍ത്ഥ പേര് പറഞ്ഞാല്‍ അറിയില്ല. എന്നാല്‍ ഫേസ്‌ബുക്ക് ഐ ഡി യാണ് ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിലെ പേര്.
സത്യത്തില്‍ ആ പേര് തിരഞ്ഞെടുത്തത് യുഎന്നില്‍ ജോലി ചെയ്യുമ്ബോള്‍ ആ പേരില്‍ തന്നെ രാഷ്ട്രീയ വിശകലനം ചെയ്യുകയോ പല രാജ്യങ്ങളിലെയും സര്‍ക്കാരിനെ വിമര്‍ശിക്കാനൊ സാധിക്കില്ല എന്നതുകൊണ്ടാണ്. പക്ഷെ അങ്ങനെ എടുത്ത പേര് കേരളത്തില്‍ പ്രചരിച്ചത് ഫേസ്‌ബുക്കില്‍ ഞാന്‍ മലയാളത്തില്‍ എഴുതി തുടങ്ങിയത് മുതലാണ്. ഓണ്‍ലൈന്‍ /മുഖ്യധാര മാധ്യമങ്ങള്‍ എഫ് ബി ഐ ഡി ഉപയോഗിച്ചത് മുതല്‍ ആ പേര് പതിഞ്ഞു ഫേസ്‌ബുക്കിന്റെ ഏറ്റവും വലിയ ദോഷം കാലക്രമേണ അതു ഒരു ഇക്കോ ചെമ്ബറായി മാറി എന്നതാണ്. ഫേസ് ബുക്ക് ബിസിനസ് കോര്‍പ്പറേറ്റ് താല്പര്യമായതോടെ അവര്‍ അതിനെ മാനിപ്പുലെറ്റ് ചെയ്യുന്നു. ഫേസ് ബുക്ക് അല്‍ഗോരിതം മാറി മറഞ്ഞു പുതിയ ചേരുവുകള്‍ പരീക്ഷിക്കുന്നു.
പലപ്പോഴും നമ്മുടെ എല്ലാ ഫ്രണ്ട് ലിസ്റ്റ് /ഫോളവേഴ്‌സിന്റ 5-10% പേരെ സാധാരണ പോസ്റ്റ് കാണുകയുള്ളു. ഫോട്ടോകള്‍ കൂടുതല്‍ ആളുകള്‍കാണും. അതു പോലെ പോസ്റ്റ് ചെയ്യുന്ന സമയമനുസരിച്ചു ആളുകള്‍ കൂടുതലൊ, കുറവോ പ്രതികരണം നടത്തും
ഫേസ്‌ബുക്കില്‍ എന്തെങ്കിലും ന്യൂസ് ലിങ്ക് ഇട്ടാല്‍ കുറച്ചു മാത്രമേ കാണുകയുള്ളു. ഫേസ്‌ബുക്കിന്റെ ഏറ്റവും വലിയ ദോഷം അതില്‍ പല തരം ഫേക്ക് ഐഡികളിലൂടെ മറഞ്ഞിരുന്നു ആളുകളെ തെറി വിളിക്കാം, ആക്ഷേപിക്കാം, ഭീഷണി പ്പെടുത്താം. മൊബ് ലിഞ്ചിങ് നടത്താം. രാഷ്ട്രീയ വിരോധം മൂത്തു ആക്ഷേപിച്ചു അവഹേളിക്കാം. ട്രോള്‍ എന്ന പേരില്‍ ആര്‍ക്ക് എതിരെയും എന്തും പറയാം.
കാരണം ഫേസ്‌ബുക്കില്‍ നിങ്ങള്‍ ഏകനായാണ് വര്‍ത്തിക്കുന്നത്. അതു ഏകാകമായ പൊതു വിന്യാസമാണ്. അതു കൊണ്ടു തന്നെ ജീവിതത്തില്‍ നമ്ബര്‍ വണ്‍ ഭീരുവായവന്‍ ഫേസ്‌ബുക്കില്‍ ഗുണ്ട കളിക്കും. ജീവിതത്തില്‍ എലിയായവന് ഫേസ് ബുക്കില്‍ പുലിയാകാം. കാരണം അതു ഒരു virtual projection നാണ്.
അതുപോലെ തിരെഞ്ഞെടുപ്പ് സമയത്ത് പലയിടത്തും ഫേസ്‌ബുക്ക് പല രീതിയില്‍ ഉപയോഗപെടുത്തും. കേബ്രിഡ്ജ് അനലിറ്റക്ക പോലെയുള്ളത് ബിഗ് ഡേറ്റ ഉപയോഗിച്ചു തിരെഞ്ഞെടുപ്പില്‍ ആളുകളെ എങ്ങനെ മണിപ്പുലെറ്റ് ചെയ്യും എന്ന് അറിഞ്ഞു. ട്വിറ്റെര്‍ കുറെ കൂടി ബ്രോഡ്കാസ്റ്റിങ് സാധ്യതയാണ്. അവിടെ ചുരുക്കം വാക്കുകളായതുകൊണ്ടു അതില്‍ പരസ്പരം വെറുപ്പു തെറികളും വിളിക്കാനുള്ള സാധ്യത കുറവാണ്. ഇന്‍സ്റ്റയില്‍ കൂടുതലുള്ളത് ചെറുപ്പക്കാരാണ്. അവിടെ അതുകൊണ്ടു തന്നെ വ്യത്യസ്ത ഡൈനമിക്‌സാണു. അവിടെ രാഷ്ട്രീയം മീമ്‌സിലൂടെയാണ്.
വാട്‌സ്‌ആപ്പ് ചെറിയ ഫാമിലി ഗ്രൂപ്പ്, ഓഫിസ് ഗ്രൂപ്പ് ഒക്കെ വളരെ നല്ല വിനിമയമാണ്. അവിടെയുള്ള ഏറ്റവും വലിയ നൂയിസെന്‍സ് വെറുതെയുള്ള ഫോര്‍വേഡുകളും പോസ്റ്ററുകളും ട്രോളുകളുമാണ്. അതിനെക്കാള്‍ പ്രശ്‌നം മിസിന്‍ഫര്‍മേഷ്ന്‍ ക്യാമ്ബയിന്‍. ഹെറ്റ് ക്യാമ്ബയിന്‍ മുതലായവയാണ്.
ക്ലബ് ഹൗസാണ് പുതിയ താരം. അവിടെ ഉള്ള ഒരു ഗുണം അതു യഥാര്‍ത്ഥത്തില്‍ ഒരു വോയിസ് കമ്മ്യൂണിറ്റി ആണെന്നുള്ളതാണു. അവിടെ മനുഷ്യര്‍ ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നതിന്റ ബേസിക് മര്യാദ ഇപ്പോഴുണ്ട്. സ്വന്തം സ്വരവും മുഖവും ഫോണ്‍നമ്ബരുമൊക്കെ ഉള്ളതിനാല്‍ ഫേക്ക് സാധ്യത അല്പം കുറവാണ് എന്ന് തോന്നുന്നു. അതു പോലെ നിങ്ങള്‍ക്ക് ഒരു റൂമില്‍ കയറി കേട്ടിട്ട് ഇഷ്ടം ഇല്ലെങ്കില്‍ നിശബ്ദമായി ഇറങ്ങിപോരാം. വേണോങ്കില്‍ സംസാരിക്കാം.
വേണ്ടായെങ്കില്‍ വേണ്ട. അതുപോലെ നൂറു കണക്കിന് ആളുകള്‍ക്ക് നിങ്ങളുടെ ഫേസ്‌ബുക്ക് വായിക്കാം. ഒരു അക്‌നോലെജുമെന്റും ഇല്ലാതെ. പക്ഷെ ക്ലബ് ഹൗസ് ഓഡിയന്‍സിനെ അറിയാം. അതുപോലെഫേസ് ബുക്ക് നുള്ള വലിയ ഒരു ലിമിറ്റെഷന്‍ അതു ഒരു പരിമിതമായ സ്പീച്ചു കമ്മ്യൂണിറ്റി ഇക്കോ ചേംബറാണുള്ളതാണ്. ക്ലബ് ഹൗസില്‍ ഇഷ്ടം പോലെ റൂമുകള്‍ ഉണ്ടായതുകൊണ്ടു ചോയ്സ് കൂടുതലാണ്.
അവിടെയും മലയാളികളില്‍ പലരും ഇവിടുത്തെ കക്ഷി രാഷ്ട്രീയവും അതിലെ പല്ലവികള്‍ക്കും അപ്പുറം പോകാത്ത അവസ്ഥയുണ്ടാകും. പതിയെ അങ്ങനെയുള്ള സ്ഥലങ്ങള്‍ ഇക്കോ ചേംബര്‍ മാത്രമാകും. ഒരേ പാര്‍ട്ടിക്കാരും ഒരേ മതക്കാരും ഒരേ സംഘടനക്കാരുമുള്ള ഇടങ്ങള്‍. യഥാര്‍ത്ഥത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഓരോരുത്തരും ഉപയോഗിക്കുന്നത് അവരുടെ വിവിധ സമയങ്ങളിലെ മാനസിക അവസ്ഥയും സമീപനവുമനുസരിച്ചു മാറും.
ഇന്ന് ലോകത്തു മനുഷ്യരില്‍ ഒരുപാട് ആളുകള്‍ വലിയ പരിധിവരെ ജീവിക്കുന്നത് ആപ്പുകൊണ്ടും അതുപോലെ സാമഹിക മാധ്യമ വിനിമയത്തില്‍ കൂടിയാണ് ക്ലബ് ഹൗസ് ഹണിമൂണ്‍ പീരിഡ് കഴിഞ്ഞു മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. പതിമൂന്നു കൊല്ലം മുമ്ബുള്ള ഫേസ്‌ബുക്ക് അല്ല ഇപ്പോള്‍. ക്ലബ് ഹൗസ് ഹണിമൂണ്‍ പീരിഡ് ആയതിനാല്‍ പലരുടെയും ഫേസ്‌ബുക്ക് പോസ്റ്റുകള്‍ കുറയും.