അതിഥി ദേവോ ഭവ.! ഭാരതീയ സംസ്‌ക്കാരത്തിന്റെ ചരിത്രത്താളുകളില്‍ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകള്‍. ദൈവത്തെപ്പോലെ കരുതുന്ന അതിഥികള്‍ ദൈവത്തിനൊപ്പം നില്‍ക്കുന്ന പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ അവിടെ സ്വര്‍ഗം വിരിയുന്നു.ഈ ഒരു മനോഹര സങ്കല്പത്തിലാണോ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഇതരസംസ്ഥാനതൊഴിലാളികളെ അതിഥി തൊഴിലാളികളെന്നു നാമകരണം ചെയ്ത് ഊട്ടുപ്പുരയുടെ കാവല്‍ക്കാരനായി അവരെ ഊട്ടിവളര്‍ത്തിയതെന്നറിയില്ല. വാസ്തവമെന്തായാലും അതിഥികളില്‍ കുറേപ്പേര്‍ ചാവ് അടിയന്തിരം നടത്താനുള്ള മെഗാപ്ലാനുമായി കുടിയേറിയവരാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലിപ്പോള്‍.
തിഥി നോക്കാതെ ഭവനത്തിലെത്തുന്നവനാണ് അതിഥി .അവര്‍ അധികം നാള്‍ വീട്ടില്‍ തങ്ങാറില്ല. വേതനം പറ്റാറില്ല .വിനോദസഞ്ചാരത്തിനെത്തുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ അതിഥികള്‍. അല്ലാതെ തൊഴില്‍ തേടി ഇവിടെയെത്തിയ തൊഴിലാളികളല്ലാ.സര്‍വ്വരാജ്യ തൊഴിലാളികളെല്ലാം ഒരേ ലേബല്‍ പേറുന്നവരാണ്.അവിടെ അതിഥിയും ആതിഥേയരുമില്ല.തൊഴിലെടുക്കുന്നു;അതിനുള്ള വേതനം കൈപ്പറ്റുന്നു. എന്നിട്ടും എന്താണ് ഈ കേരളത്തില്‍ മാത്രം അവര്‍ക്ക് ഈ കണ്‍സിഡറേഷന്‍? ഇതരസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡക്കറേഷന്‍? അതാണ് മക്കളേ അന്തര്‍ധാര!
Stories you may Like
അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട്, ഒരു കണക്കും മേല്‍വിലാസവും ഇല്ലാതെ അവരെ ഇവിടെ ഊട്ടിവളര്‍ത്തിയതിന്റെ വിപരീതഫലം കൊറോണക്കാലത്ത് നമ്മള്‍ പായിപ്പാട്ട് കണ്ടതാണ്. അതിനും മുമ്ബേ എത്രയോ വട്ടം പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തി രാജവെമ്ബാലപോലെ ഫണം വിരിച്ചു അവന്മാര്‍ മരണനൃത്തം ആടിയതിനു നമ്മള്‍ പലവട്ടം സാക്ഷിയായതുമാണ്. താല്‍ക്കാലികലാഭം നോക്കി, കുത്തകമുതലാളിമാരും എന്തിന്, സര്‍ക്കാര്‍ പോലും, സ്വന്തം നാട്ടിലെ തൊഴിലാളികളെ തഴഞ്ഞു, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ കൊണ്ടുവന്നു താമസിപ്പിച്ച ഇവര്‍ അന്നം കൊടുത്ത കൈകളില്‍ തന്നെ കടിച്ച എത്രയോ ക്രിമിനല്‍ കേസുകളുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇവരില്‍ പലരും ഇന്ത്യക്കാര്‍ പോലുമല്ല. ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ് ഏറിയ പങ്കുമെന്ന് എത്രയോ വട്ടം തെളിഞ്ഞതുമാണ്.
2013'ല്‍ 25 ലക്ഷത്തിലധികം ഉണ്ടായിരുന്ന ഈ അതിഥികള്‍' 40 ലക്ഷമായെന്നും ഇവര്‍ ഒരു വര്‍ഷം പുറത്തേക്കയക്കുന്നത് കോടികളാണെന്നും പരസ്യമായ രഹസ്യമാണ്.പണ്ട് ദാദാബായ് നവറോജി ബ്രിട്ടീഷ്‌ക്കാരുടെ കൊള്ളയെ വിശേഷിപ്പിക്കാന്‍ കണ്ടുപിടിച്ച ഡ്രെയിന്‍ തിയറി യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് കേരളത്തിലാണ് ഇപ്പോള്‍. ആലുവയും പെരുമ്ബാവൂരും പയ്യന്നൂരുമൊക്കെ ഒരു മിനി ബംഗ്ലാദേശാണ് ഇപ്പോള്‍. ഇവരെല്ലാവരും മോശക്കാരോ ക്രിമിനലുകളോ അല്ല.എന്നാല്‍ ഭയപ്പെടേണ്ട വസ്തുത ഇവര്‍ ഒരാള്‍കൂട്ടമായി ചേര്‍ന്നുക്കഴിഞ്ഞാല്‍ അഥവാ സംഘടിക്കപ്പെട്ടാല്‍ ഏത് കര്‍ഫ്യൂവിനെയും മറികടക്കാന്‍ കെല്പുള്ളവരാണ് എന്നതാണ്. ഇവിടെ ഇവരെ ഒരു കൂട്ടമാക്കാനും സംഘടിപ്പിക്കാനും കൃത്യമായ അജണ്ടയുണ്ട്. ആ അജണ്ട നമ്മള്‍ CAA വിരുദ്ധ പ്രക്ഷോഭസമയത്തും ലോക്ഡൗണ്‍ കാലത്തും കണ്ടു കഴിഞ്ഞു.
എത്രയോ വര്‍ഷങ്ങളായി നമ്മള്‍ അണ്ണാച്ചിയെന്നു വിളിക്കുന്ന തമിഴന്മാര്‍ കേരളത്തിലുണ്ട്. തുണിയും, പാത്രങ്ങളും, ചിട്ടിയും, പാട്ടവുമായൊക്കെ അവര്‍ നമ്മളില്ലാത്തപ്പോള്‍ നമ്മുടെ ഉമ്മറത്തു വരെ കയറിയിരുന്നിട്ടുണ്ട്. അവരിലാരും അന്നം കൊടുത്തവരെ കൊന്നിട്ടില്ല. ആതിഥേയ സഹോദരിമാരെ പീഡിപ്പിച്ചുക്കൊന്നിട്ടില്ല. വര്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുമുണ്ട്. പക്ഷേ കൊടി പിടിക്കാനും, പ്രക്ഷോഭം നടത്താനും, മുഖ്യമന്ത്രിയെ വിറപ്പിക്കാനും അവര്‍ പോയിട്ടില്ല. നമ്മുടെ തൊട്ടയല്‍പക്കത്തുകാരായ അവരെ നമ്മള്‍ അതിഥികളാക്കാന്‍ മിനക്കെടാത്തത് അവരിലൂടെ ഇവിടെ വോട്ടുബാങ്ക് കച്ചവടം നടത്താന്‍, വര്‍ഗ്ഗീയത ഇളക്കിവിടാന്‍ സ്‌ക്കോപ്പില്ലാത്തതിനാലാണ്.
പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇന്നലെ പെരുമ്ബാവൂരില്‍ നിന്നും അറസ്റ്റിലായ മൂന്നു പേര്‍. തീവ്രവാദഗ്രൂപ്പുകളുമായി അടുത്തിടപ്പെട്ടിരുന്ന ഇവര്‍ എത്രയോ നാളുകളായി നമുക്കൊപ്പം അതിഥിതൊഴിലാളികളുടെ ലേബലില്‍ കേരളത്തെ താവളമാക്കുകയായിരുന്നു. പശ്ചിമബംഗാളു പോലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ മറയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ഇവിടുത്തെ ഭരണകൂടം അവര്‍ക്കു അതിഥി തൊഴിലാളികളെന്ന പേരില്‍ നല്കുന്ന പ്രത്യേക പരിഗണനകളാണ്. ഈ രീതിയില്‍ മുന്നോട്ടുപ്പോയാല്‍ അതിഥികള്‍ ആതിഥേയരുടെ അടിയന്തിരം നടത്തുന്നവരായി മാറുന്ന കാലം വിദൂരമല്ല.