ഒരു ഇടുക്കി ഗോള്‍ഡ് അപാരതയില്‍ ഉരുത്തിരിഞ്ഞ ആഷിഖ് അബുവിന്റെ വെളിവില്ലാത്ത വെളിപാടിനെ വളരെ മികച്ച ഒരു നിലപാടാക്കി തള്ളിമറിക്കുന്ന തിരക്കിലാണ് സാംസ്‌കാരികകേരളം. എന്നാല്‍ അവരറിയുന്നുണ്ടോ വെളിവില്ലാത്ത ഭാഷയിലെഴുതിയ ആ വെളിപാടിന്റെ പുസ്തകത്തില്‍ ഒറ്റ കാര്യമേയുള്ളൂ- കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല; ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം എന്നുള്ളത് മാത്രം.
കരുണ വിറ്റ് കാശാക്കിയ ആഷിഖ് അബുവിനു തന്റെ പോയ പ്രതിച്ഛായ വീണ്ടെടുത്ത് വീണ്ടും സഖാക്കളുടെ യുവതുര്‍ക്കിയാകണമെങ്കില്‍ സാധാരണയൊരു സിനിമയെടുത്താല്‍ മതിയാവില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ സാമുദായികവോട്ട് വിപ്ലവപ്പാര്‍ട്ടിയുടെ ഭണ്ഡാരത്തില്‍ വീഴുന്ന രീതിയിലൊരു സിനിമയെടുത്താല്‍ രണ്ടുണ്ട് ഗുണം. പാര്‍ട്ടിയുടെ ആസ്ഥാനപുരോഗമനനായകനെന്ന ലേബലിനൊപ്പം ഭാവിയില്‍ നടത്താനിരിക്കുന്ന സകലമാന തട്ടിപ്പ്-വെട്ടിപ്പുകള്‍ക്കും ക്ലീന്‍ ചിട്ട് കിട്ടുകയും ചെയ്യും. അതിനുള്ള വഴിയാകുന്നു വാരിയംകുന്നന്‍!
സംഘപരിവാറുമായുള്ള ശീതയുദ്ധം ജീവിതത്തിന്റെ ഭാഗമാക്കിയ അബുവിനും കെട്ടിയോള്‍ക്കും ഒരേ സമയം സഖാക്കളുടെയും സുഡാപ്പികളുടെയും ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ സംഘപരിവാറിനിട്ട് കൊട്ട് കൊടുക്കുന്ന തരത്തിലെ സിനിമയാവണം. അതിനു മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ വളക്കൂറുള്ള മണ്ണും ഒരു വിവാദവര്‍ഗ്ഗീയനായകനും വേണം. അതിന്റെ തെരഞ്ഞെടുപ്പാകുന്നു വാരിയംകുന്നന്‍ !
മലബാര്‍ കലാപം പോലൊരു പ്രമേയം ആസ്പദമാക്കി ഒരു സിനിമയെടുക്കുമ്ബോള്‍ ഫണ്ടിങ് വലിയൊരു ഘടകമാണ്. മലദ്വാര്‍ വഴി സ്വര്‍ണ്ണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദബന്ധവും താലിബാനിസം സിരകളില്‍ തുളുമ്ബുന്നവരുമായ മൗദൂദികളുമായി ചേര്‍ന്നാല്‍ രണ്ടുണ്ട് ഗുണം .അവര്‍ക്ക് പറയാനുള്ള തീവവാദ പ്രമേയം തിരക്കഥയാക്കി അവതരിപ്പിക്കുമ്ബോള്‍ അതിനവസരമൊരുക്കിയ അബൂക്ക മൗദൂദികളുടെ അഞ്ചാം ഖലീഫയും ഇനിയുള്ള സിനിമാസംരംഭങ്ങള്‍ക്ക് പണവും നിര്‍ല്ലോഭം ലഭിക്കും. അതിനുള്ള പാലമാകുന്നു വാരിയംകുന്നന്‍!
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ്സിനു, പ്രത്യേകിച്ച് മലപ്പുറത്തെ ലീഗിനു വോട്ടു പോകണമെങ്കില്‍ അവരുടെ പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടണം. അതിനു മലബാറിന്റെ ഐക്കണായ , ഗാന്ധിജിയുടെ അനുയായിയായ അബ്ദുറഹിമാന്‍ സാഹിബെന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാവരുത്, മറിച്ച് ഗാന്ധിജി, അംബേദ്കര്‍, ആനി ബസന്റ് തുടങ്ങി മാധവന്‍ നായര്‍ വരെ അപലപിച്ച മലബാര്‍ കലാപം പ്രമേയമാക്കണം. അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകവഴി വോട്ടുചോര്‍ച്ചയുണ്ടാകും. അതിനുള്ള ആപ്പാണ് വാരിയംകുന്നന്‍!
മലയാളസിനിമയിലെ ന്യൂജെന്‍ -കഞ്ചാവ്-ഇടതുപക്ഷ-കൊച്ചി ലോബിയുടെ ക്യാപ്റ്റനായ ആഷിഖിനും ടീമിനും എന്നും കണ്ണിലെ കരടാണ് മോഹന്‍ലാല്‍ എന്ന താരരാജാവും തിരുവനന്തപുരത്തെ പഴയ പ്രമുഖ സിനിമാപ്രവര്‍ത്തകരും. ഒരൊറ്റ സിനിമ സംവിധാനം ചെയ്ത രാജുമോനാകട്ടെ നേരെ പോയത് ഇരുന്നുറ് കോടി ക്ലബ്ബിലേയ്ക്കും. ചെറുക്കനാണെങ്കില്‍ ലാലേട്ടന്‍-മമൂക്കയ്ക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിനുള്ള ബെസ്റ്റ് ഓപ്ഷനും. ഇനി എംമ്ബുരാന്‍ കൂടി വന്നാല്‍ പിന്നെ പറയുകയും വേണ്ട. രാജുമോനെ നായകനാക്കി വാരിയംകുന്നന്‍ ചെയ്താല്‍ ഒരു വെടിക്ക് രണ്ട് പക്ഷി- ഇടതുപക്ഷത്തിനു ഒരു സെലിബ്രിട്ടിയെ വാഴിക്കാന്‍ കൊടുക്കാം; ഒപ്പം ഹിന്ദുവായ രാജുമോന്‍ ഈ വിവാദസിനിമയില്‍ തലയിട്ടതിന്റെ പേരില്‍ സിനിമാഫീല്‍ഡിലും സംഘപരിവാര്‍ ക്യാമ്ബുകളിലും ഒറ്റുകാരന്‍ ആവുകയും ചെയ്യും. അടി മുഴുവന്‍ ചെണ്ടയ്ക്കും പണം മാരാര്‍ക്കുമെന്ന ലൈനില്‍ രാജുമോനെ ചെണ്ടയാക്കിയ സിനിമയാണ് വാരിയംകുന്നന്‍!
പൊതുസമൂഹം ഇത് വിവാദമാക്കിയപ്പോള്‍ , ഈ സിനിമയെ എതിര്‍ത്തവര്‍ സംഘികളല്ലായെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഇതാ വരുന്നു ആഷിഖ് വക ഒരു യു ടേണ്‍ പോസ്റ്റ്-തിരക്കഥാകൃത്ത് മാറി നില്‍ക്കും, വിശ്വാസ്യത തെളിയിച്ച് തിരിച്ച് വരും! എന്താ ഡയലോഗ്!
ഇതാണ് നിലപാട് എന്ന് ആര്‍ത്തട്ടഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ- ഇതിന്റെ പേര് നിലപാട് എന്നല്ല വെളിപാട് എന്നാണ്!
ഉദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി റമീസിനു നല്കുന്ന വഴിപാട്! വിവാദം കെട്ടടങ്ങും വരെ മാറി നില്ക്കുന്നുവെന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ട് തന്റെ കൂടെ നിറുത്തുവാന്‍ ആഷിഖ് കണ്ടെത്തിയ വെളിപാട്!
ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകാരനല്ല താനെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ആഷിഖ് എന്ന കുറുക്കന്‍ കണ്ടെത്തിയ വെളിപാട്! ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത അനുയായി ആയ റമീസുമായി ആഷിഖ് കൂട്ടുകുടുന്നത് പാര്‍ട്ടിക്ക് വിനയാകുമെന്ന തിരിച്ചറിവില്‍ സഖാക്കള്‍ ആഷിഖിനെ എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നൈസായി ഊരിപ്പോകാന്‍ തിരഞ്ഞെടുത്ത വെളിപാട്!
മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, റമീസ് എന്നീ തീവ്ര നിലപാടുകള്‍ ഉള്ളവരുമായി മാസങ്ങളോളം ചര്‍ച്ച ചെയ്ത്,കാലങ്ങളായി റിസേര്‍ച്ചും, എഴുത്തും നടന്ന് , സ്‌ക്രിപ്റ്റ് നോക്കി മുന്‍ നിരതാരങ്ങളില്‍ ഒരാളായ പൃഥ്വിരാജ് ഡേറ്റ് കൊടുത്ത്, കൈ കൊടുത്ത് അനൗണ്‍സ് ചെയ്ത ഒരു സിനിമയില്‍ നിന്നും അവസാനം ഒരാളെ താല്കാലികമായി മാറ്റി നിറുത്തുന്നുവെന്നത് നിലപാടല്ല ആഷിഖ്. താലിബാനികളുടെ കഥയും വേണം ,പണവും വേണം, എന്നാല്‍ പുരോഗമന-യുവതുര്‍ക്കി ലേബല്‍ കീറാനും പാടില്ലായെന്ന കുരുട്ടുബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഇടുക്കി ഗോള്‍ഡ് ആഷിഖിന്റെ കൂതറ വെളിപാട് തിരിച്ചറിയുന്നുണ്ട് ബോധമുള്ളവര്‍!
വാരിയംകുന്നന്‍ എന്ന ഒരു പേരില്‍ ഒളിപ്പിച്ചിരിക്കുന്ന കുതന്ത്രങ്ങള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവരിക തന്നെ ചെയ്യും!