തടികുറയ്ക്കാനും കാര്‍ഡിയോ ലെവല്‍ മെച്ചപ്പെടുത്താനും സൂംബ !!

Malayalilife
topbanner
 തടികുറയ്ക്കാനും കാര്‍ഡിയോ ലെവല്‍ മെച്ചപ്പെടുത്താനും സൂംബ !!

സുംബ എന്ന് കേള്‍ക്കുമെങ്കിലും അത് എന്താണെന്ന് ചോദിക്കുന്നവര്‍  ഇപ്പേള്‍ വളരെ കുറവാണ്. സൂംബ ഡാന്‍സ് എന്നാണ് ചിലരെങ്കിലും വിചാരിക്കുന്നത്. എന്നാല്‍ സൂംബ ഒരു ഡാന്‍സല്ല, അതൊരു ഫിറ്റ്നസ് ഫോമാണ്. 45 മിനിറ്റുമുതല്‍ ഒരുമണിക്കൂറുവരെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ വെയ്ക്കും. അതിനനുസരിച്ച് കൂട്ടത്തോടെ ചുവടുവെയ്ക്കുകയാണിവിടെ. എല്ലാം ചെയ്യുന്നത് ഫിറ്റ്നസ് രീതിയിലായിരിക്കുമെന്നു മാത്രം. ഫിറ്റ്നസ് മൂവ്മെന്റ്സാണ് കൂടുതലും ഉപയോഗിക്കുക. ഡാന്‍സ് രീതിയില്‍ ചെയ്യുന്നതിനാല്‍ ആര്‍ക്കും പെട്ടെന്നു മടുക്കില്ലെന്ന ഗുണം കൂടിയുണ്ട്. 

 പ്രായക്കാര്‍ക്കും  ഫിറ്റ്്‌നസ് നിലനിര്‍ത്താന്‍ ചെയ്യാവുന്നതാണ് സൂംബ.. ഫാസ്റ്റ് മൂവ്മെന്റ്സ് ആണ് സുംബയില്‍ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, ത്രഡ്മില്‍ എല്ലാം കൂടെ ചേര്‍ത്തു ചയ്യുന്ന ഒരു എഫക്റ്റ് ആണ് സുംബയില്‍ നിന്നും ലഭിക്കുന്നത്.നല്ല ഒച്ചയില്‍ പാട്ടുവെച്ച് അതിന്റെ താളത്തിനൊത്ത് കൂട്ടുകാര്‍ക്കൊപ്പം നൃത്തം വെയ്ക്കുക. അതുക്കൊണ്ട്ച തന്നെ ഏതുപ്രായക്കാര്‍ക്കും പ്രത്യേകിച്ച് കട്ടിയായ ചുവടുകളൊന്നുമില്ല. ആര്‍ക്കും മനസ്സിലാക്കാവുന്ന എളുപ്പമുള്ള ചില പൊടിക്കൈകള്‍. ആദ്യം ചെറിയ ഒരമ്പരപ്പുണ്ടാകും. പക്ഷേ, രണ്ടുമൂന്നു ക്ലാസുകഴിയുമ്പോഴേയ്ക്കും തനിയെ നമ്മള്‍ സ്മാര്‍ട്ടാകും. അറിയാതെ പാട്ടുകള്‍ക്കൊപ്പം ചുവടുവെയ്ക്കും.


സൂംബ ചെയ്യുമ്പോള്‍ കാര്‍ഡിയോ ലെവല്‍ മെച്ചപ്പെടുത്താനും സ്റ്റെപ് കയറുമ്പോള്‍, ഓടുമ്പോള്‍ ഒക്കെയുള്ള സ്റ്റാമിന കൂടാനും സഹായിക്കും. ടയ്ക്കു പത്തോ പതിനഞ്ചോ സെക്കന്റ്സ് ബ്രേക് ഒഴികെ ഒരുമണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. വാം അപ്പില്‍ തുടങ്ങി സ്ട്രെച്ച് ചെയ്ത് കൂള്‍ ചെയ്ത് അവസാനിപ്പിക്കും. റിലാക്സിങ് മെത്തേഡ് ആണ് സൂംബ. ഫിറ്റ്നസ്സ് ആണ് സുംബയുടെ റിസള്‍ട്ട്. നല്ല ഭക്ഷണം കഴിച്ച് സൂംബ ചെയ്യുമ്പോഴാണ് അതിനു ഫലമുണ്ടാകുന്നത്. ഷുഗര്‍, കൊളസ്ട്രോള്‍ എല്ലാം നോര്‍മല്‍ ആയി, സ്റ്റെപ് കയറുമ്പോഴുള്ള ബുദ്ധിമുട്ടുകളുമൊക്കെ സുംബ കൊണ്ട് മാറി കിട്ടും.


തൊണ്ണൂറുകളില്‍ കൊളംബിയയിലാണ് സൂംബ തുടങ്ങുന്നത്. കൊളംബിയന്‍ എയറോബിക്സ് ഇന്റ്സ്ട്രക്റ്റര്‍ ആയിരുന്ന ആല്‍ബെര്‍ത്തോ പെരെസ് വളരെ യാദൃശ്ചികമായാണ് സൂംബയിലേയ്ക്ക് എത്തുന്നത്. ഒരു ട്രെയിനിങ് സെഷനിടയില്‍ അദ്ദേഹം സ്റ്റെപ്സ് മറന്നുപോയി. ആ സാഹചര്യത്തില്‍ തട്ടിക്കൂട്ടിയതാണ് പില്‍കാലത്ത് സൂംബയായി മാറിയത്.കിഡ്സ് സുംബ, സ്വിമ്മിംഗ് പൂളില്‍ ചെയ്യുന്ന അക്വാ സുംബാ എന്നിങ്ങനെ  പലതരത്തില്‍  ഉണ്ട്.മുട്ടിനൊക്കെ പ്രശ്നം ഉള്ളവര്‍ക്ക് നല്ലതാണ് അക്വാ സുംബ.കാരണം  മസില്‍സിന്  ബലം നല്‍കാന്‍ സൂംബായിലൂടെ സാധിക്കും.

തടികുറയ്ക്കാന്‍ പട്ടിണികിടന്നും വെളുപ്പാന്‍കാലത്ത് ഓടാന്‍ പോയും കഷ്ടപ്പെടാന്‍ പറ്റാത്തവര്‍ക്കായി പുതിയ മാര്‍ഗമെന്ന നിലയില്‍ സൂംബയെ സമീപിക്കുന്നവര്‍ ഇക്കാലത്ത് ഏറെയാണ്.എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. നമ്മുടെ ആഹാരരീതിയിലുള്ള സ്ഥിരതയില്ലായ്മയും വ്യായാമക്കുറവുമൊക്കെ നിരവധി ശാരീരികപ്രശ്നങ്ങളിലേക്ക് തള്ളിവിടാറുണ്ട്. സൂംബ ചെയ്യുന്നതുവഴി തടികുറയാറുണ്ട്. പക്ഷേ, അതിന്റെ ലക്ഷ്യം മനസിന്റെ സംഘര്‍ഷം കുറയ്ക്കുകയെന്നതാണ്.

ടെന്‍ഷന്‍ അകന്ന മനസ്സ് എല്ലാം പോസീറ്റീവായി എടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പുകുറച്ച് മസിലുകള്‍ ടോണ്‍ ചെയ്യാനും സൂംബയിലൂടെ കഴിയും. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഇതു ചെയ്യുന്നതിനുമുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം.

Read more topics: # zumba dance,# for fitness
zumba dance for fitness

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES