പ്രായമാകുംതോറും ശരീരത്തില്‍ ചുളിവുകളും കറുത്ത പാടുകളും ചിലരില്‍ കൂടുതലായി കാണാറുണ്ട്. ഇതുണ്ടാവാനുള്ള പ്രധാന കാരണം സൂര്യകിരണങ്ങളാണ്. സണ്‍സ്‌ക്രീനുകള്‍ ചെറു പ്രായത്തിലേ പുരട്ടുന്നതുകൊണ്ട് സൂര്യകിരണങ്ങള്‍ മൂലമുണ്ടാകുന്ന ചര്‍മത്തിലെ മാറ്റങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചര്‍മത്തിന് യോജിച്ചതാണോ ആവശ്യത്തിനുള്ള സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉണ്ടോ എന്നൊക്കെ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
കാലാവസ്ഥയ്ക്കനുസരിച്ച് ചര്‍മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മഞ്ഞുകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറവായിരിക്കും. അതിനാല്‍ ശരീരത്തില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നതിന്റെ അളവ് കൂടും. കുളി കഴിയുമ്പോള്‍ നനവ് മുഴുവനായി ശരീരത്തില്‍ നിന്ന് വലിഞ്ഞുപോവുന്നതിന് മുമ്പ് മോയ്സ്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നത് ഉചിതമായിരിക്കും.
ചൂടുകാലത്തും മഴക്കാലത്തും ചര്‍മത്തില്‍ നനവ് തങ്ങി നില്‍ക്കുന്നതിനാല്‍ പൂപ്പല്‍ പോലുള്ള ത്വക് രോഗങ്ങള്‍ കൂടുതലായി കാണാറുണ്ട്. അതിനാല്‍ നനവ് തുടച്ചുമാറ്റുകയും പൗഡര്‍ ഉപയോഗിച്ച് നനവില്ലാതെ ചര്‍മം സംരക്ഷിക്കുകയും വേണം.
ഭക്ഷണരീതി, മാനസിക സംഘര്‍ഷങ്ങള്‍ ഇവയും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു. ചിട്ടയായ ഭക്ഷണ ക്രമവും മനശാന്തിയും ചര്‍മ സംരക്ഷണത്തിന് അത്യാവശ്യമാ