സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുഖത്ത് അമിതമായി രോമം വളരുന്നത് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്.
മുഖത്ത് നല്ല രീതിയില്‍ രോമവളര്‍ച്ച പിസിഒഡി പോലുള്ള അസുഖമുള്ളവരില്‍ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി മുഖത്തെ ചര്‍മത്തിന് ചെയ്യുന്ന ത്രെഡിംഗും നാക്സിംഗും കേടുപാടുകള്‍ വരുത്താന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇനി ചര്‍മത്തിനൊന്നും പറ്റാതെ തന്നെ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ മുഖത്തെ അമിതമായ രോമങ്ങള്‍ നീക്കം ചെയ്യാം.
പഞ്ചസാര-നാരങ്ങാ
എട്ട് ടേബിള്‍സ്പൂണ്‍ വെള്ളവും രണ്ട് സ്പൂണ്‍ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കുമിളകള്‍ വരുന്നതുവരെ നന്നായി ചൂടാക്കുക. മുഖത്ത് ഇവ നന്നായി തണുത്തത്തിന് ശേഷം പുരട്ടാവുന്നതാണ്. ഈ മിശ്രിതം മുഖത്ത് 20 മുതല്‍ 25 മിനിറ്റ് വരെ വയ്ക്കണം. അതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.
ഓട്സ്-പഴം
രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സും പഴവും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റ് നന്നായി മസാജ് ചെയ്യുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
മുട്ട-കോണ്‍സ്റ്റാര്‍ച്ച്
ഒരു ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും മുട്ടയുടെ വെള്ളയില്‍ ചേര്‍ക്കുക. ശേഷം ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിനുശേഷം പൊളിച്ചു കളയാവുന്നതാണ്.
|