Latest News

മുട്ട കൂടുതല്‍ നേരം വേവിച്ചാല്‍ എന്തു സംഭവിക്കും?

Malayalilife
 മുട്ട കൂടുതല്‍ നേരം വേവിച്ചാല്‍ എന്തു സംഭവിക്കും?

മുട്ട വേവിക്കാന്‍ല വെണ്ടി വെള്ളത്തില്‍ ഇട്ടു വച്ചിട്ട മറന്നു പോകുന്നവരാണ് നമ്മളില്‍ പലരും. ഇങ്ങനെ പറ്റാതവരായി ആരുതന്നെ ഉണ്ടാവില്ലാ എന്നു തന്നെ  പറയാം. മുട്ട കുറച്ച നേരം കൂടുതല്‍ വെള്ളത്തില്‍ കിടന്നാലും പിന്നീട് അതു തന്നെയെടുത്ത് കഴിക്കുകയും ചെയ്യാം. എന്നാല്‍ ഇപ്രകാരം ചെയ്യുന്നത് ആരോഗ്യത്തിന് ദോശകരമാണെന്ന് ആര്‍ക്കും തന്നെ അറിവുമില്ല.

മുട്ട വവിച്ചു കഴിഞ്ഞാല്‍ അതിന്റെ വെള്ളയില്‍ നിന്നും ഹൈഡ്രജന്‍ സള്‍ഫൈഡ് പുറത്തേക്ക് വരും. അമിതമായി വേവിച്ച മുട്ടയുടെ മഞ്ഞയുടെ പുറത്ത് പച്ച നിറത്തില്‍ ഒരു കോട്ടിംഗ് കാണാം. ഇത് കഴിക്കാന്‍ പാടില്ല എന്നതിന്റെ സൂചനയാണ് ഈ പച്ച നിറം. 

എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നാല്‍ മുട്ടയുടെ വെള്ളയിലെ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജനുമായി ചേര്‍ന്ന് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന അപകടകരമായ വാതകം ഉണ്ടാക്കുന്നു. മുട്ടയുടെ പുറം ഭാഗം ചൂടായതിനാല്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയുടെ ഉള്ളിലേയ്ക്ക്കടക്കാന്‍ എളുപ്പമാണ്.

മുട്ടയുടെ മഞ്ഞയില്‍ ഇരുമ്പ് അടങ്ങിയിടുണ്ട. ഇതിലേയ്ക്ക് ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം കടന്നു വരുമ്പോള്‍ ഇരുമ്പുമായി ചേര്‍ന്ന് അയണ്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ഇത് കാരണമാണ് മുട്ടയുടെ മഞ്ഞയുടെ പുറത്ത് പച്ച നിറം കാണപ്പെടുന്നത്. 

കുറെ നേരം മുട്ട വേവിച്ചാല്‍ ഈ പച്ച നിറം കൂടുതല്‍ കട്ടിയുള്ളതായി മാറും. മുട്ട വേവിച്ച ശേഷം അത് തണുത്ത വെള്ളത്തില്‍ ഇട്ടു വയ്ക്കണം എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്.ഇത്തരത്തിലുള്ള മുട്ട കഴിച്ച് ഇതുവരെ ആരും ആശുപത്രിയിലായതായി അറിവില്ല. എന്നാലും പുറത്തു വരുന്ന വാതകം വിഷാംശമുള്ളതായതിനാല്‍ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍അഭിപ്രായപ്പെടുന്നു. 

what happens when we overcook eggs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES