Latest News

വാടിയ ചര്‍മത്തിന് നല്‍കാം തണ്ണിമത്തന്‍ ഫെയ്‌സ്പാക്‌സ്        

Malayalilife
 വാടിയ ചര്‍മത്തിന് നല്‍കാം തണ്ണിമത്തന്‍ ഫെയ്‌സ്പാക്‌സ്        

വേനല്‍ക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തന്‍. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. കൂടാതെ വേനല്‍ച്ചൂടില്‍ വാടിയ ചര്‍മത്തിന് നവേന്മേഷം പകരാന്‍ ചില തണ്ണിമത്തന്‍ ഫെയ്‌സ്പാക്കുകള്‍ പരിചയപ്പെടാം.

തണ്ണിമത്തന്‍ മാസ്‌ക്

തണ്ണിമത്തന്‍ ആദ്യം രണ്ടായി മുറിക്കുക, പിന്നീട് കോണുകളായും മുറിക്കുക. മുറിച്ചുവച്ചതിന്റെ ചുമന്ന ഭാഗം നീക്കിയശേഷം തൊലിമാത്രം മതി മാസ്‌ക് തയാറാക്കാന്‍. (അതെല്ലാം കഴിച്ച് ഉള്ളുകുളിര്‍പ്പിക്കാം) ഇവ 10 മിനിറ്റ് തണുപ്പിക്കുക. പിന്നീട് ഇതു നേര്‍ത്തതായി ചീകിയെടുക്കുക. മുഖത്ത് നേരിട്ട് പുരട്ടാം. ചര്‍മത്തിലെ ചൂടു മൂലമുള്ള ചൊറിച്ചിലിനും ഉത്തമ പരിഹാരം.

തണ്ണിമത്തന്‍- തേന്‍ 
ചുട്ടുപൊള്ളുന്ന സൂര്യനു കീഴില്‍ കുറെ സമയം ചെലവിട്ടാല്‍ ഫലം ഒന്ന്- ടാനിങ്. ചര്‍മം ഇങ്ങനെ കരുവാളിക്കുന്നതു തടയാന്‍ തണ്ണിമത്തന്‍ - തേന്‍ മാസ്‌ക് സഹായിക്കും.

തണുത്ത തണ്ണിമത്തന്‍ ജ്യൂസും തേനും തുല്യ അളവില്‍ എടുത്തു മിക്‌സ് ചെയ്യുക. മുഖം കഴുകി തുടച്ചശേഷം ഇതു പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തണ്ണിമത്തന്‍- തൈര് 

മുടിയും ചര്‍മവും പരിചരിക്കാന്‍ തൈര് മികച്ച ഘടകം തന്നെ. ചര്‍മത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും  െഡഡ് സ്‌കിന്‍ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും. ബൗളില്‍ തണ്ണിമത്തന്‍ ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങള്‍ എടുക്കുക. ഫോര്‍ക്ക് ഉപയോഗിച്ച് അതുചെറു കഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കാം. ഇതു ചര്‍മത്തില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തണ്ണിമത്തന്‍- ചെറുനാരങ്ങ

വരണ്ട ചര്‍മത്തിനു പരിഹാരം കാണാന്‍ മികച്ചതാണ് തണ്ണിമത്തന്‍ - ചെറുനാരങ്ങ ഫേയ്‌സ് പാക്ക്. ചെറുനാരങ്ങ നീരിനൊപ്പം തേനും ചേര്‍ത്താണ് ഫേസ് പാക്ക് തയാറാക്കേണ്ടത്. തേന്‍ മോയ്‌സ്ചര്‍ ചെയ്യാനും തണ്ണിമത്തന്‍ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങനീര് എക്‌സ്‌ഫോലിയേറ്റ് ചെയ്യാനും ഫലപ്രദം.

ബൗളില്‍ രണ്ടു ടേബിള്‍സ്പൂണ്‍ തണ്ണിമത്തന്‍ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാനീരും ഒരു സ്പൂണ്‍ തേനും േചര്‍ക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയാം

watermelon honey facepacks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES