Latest News

സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികള്‍ എത്രത്തോളം മാനസിക പീഡനം സഹിച്ചു കാണും; സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമെന്ന് പ്രതികരിച്ച് സ്‌നേഹ; നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ലെന്നും ഓവര്‍ സ്മാര്‍ട്ട് കളിക്കുമ്പോള്‍ ആളും തരവും നോക്കി കളിക്കണമെന്നും വീണ്ടും കുറിപ്പിട്ട് സത്യഭാമയും

Malayalilife

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടിയും നര്‍ത്തകിയുമായ സ്‌നേഹ ശ്രീകുമാര്‍. സീരിയലുകളും സ്റ്റേജ് ഷോകളുമൊക്കെയായി മുന്നോട്ട് പോകുന്ന സ്‌നേഹയ്ക്ക് എതിരെ കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമെ സ്‌നേഹയ്ക്ക് എതിരെ ബോഡി ഷെയ്മിങ്ങും സത്യഭാമ നടത്തി. 

ഇതിനെതിരെ സ്‌നേഹ പ്രതകരിച്ചതും സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു.സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികള്‍ എത്രത്തോളം മാനസിക പീഡനം സഹിച്ചു കാണുമെന്നും രാമകൃഷ്ണനെതിരെ സംസാരിച്ചത് വൈറലാകാന്‍ വേണ്ടിയാണെന്നും സ്‌നേഹ വീഡിയോയില്‍ പറയുന്നുണ്ട്. സംസ്‌കാരം ഇല്ലാത്ത സ്ത്രീയ്ക്ക് മാത്രമെ ഇങ്ങനെ ഒക്കെ സംസാരിക്കാന്‍ പറ്റുള്ളൂവെന്നും സാംസ്‌കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമാണ് സത്യഭാമയെന്നും സ്‌നേഹ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേര് പോലും പറയാന്‍ തനിക്ക് ഇഷ്ടമില്ലെന്നും സ്‌നേഹ പറഞ്ഞിരുന്നു.

സ്‌നേഹയുടെ പ്രതികരണ വീഡിയോ പങ്ക് വച്ച് കൊണ്ടാണ് സത്യഭാമ വീണ്ടും കുറിപ്പ് എഴുതിയിരിക്കുന്നത്.നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവര്‍ സ്മാര്‍ട്ട് കളിക്കുമ്പോള്‍ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാന്‍ കൊടുത്തിട്ടുള്ളൂ', എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സത്യഭാമ പങ്കുവച്ച വാക്കുകള്‍.

sneha sreekumar AND sathyabhama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES