പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പെണ്‍കുഞ്ഞിന്റെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. വാലിട്ട് കണ്ണെഴുതി വെറൈറ്റി പൊട്ടും തൊട്ട് സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ റണ്‍ റണ്‍ ഐ ആം ഗോണ ഗെറ്റ് ഇറ്റ് എന്ന ഗാനത്തിന് കൂടെ പാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഗിന്നസ് പക്രു അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു. 'കിക്കിടിലോസ്‌ക്കി മോളൂ..' എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് കൊടുത്ത കമന്റ്.
അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് സോഷ്യല്‍ ലോകത്തിന്റെ കയ്യടി നേടുകയാണ് ഒരു കൊച്ചുമിടുക്കി. സമൂഹമാധ്യമങ്ങളില്‍ പലരുടേയും സ്റ്റാറ്റസും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രം പോസ്റ്റിലും നിറയുകയാണ് ഈ കൊച്ചുകുട്ടി. ഈ കുട്ടിത്താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എന്നാല്‍ കുട്ടി ആരാണ് എന്ന ചോദ്യത്തിനും ഒരു കൂട്ടര്‍ ഉത്തരം കണ്ടെത്തി.
ജ്യോതികുമാരി2390 എന്ന ഇന്‍സ്റ്റഗ്രം അക്കൗണ്ടിലാണ് കുട്ടിയുടെ വിഡിയോകള്‍ എത്തുന്നത്. കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും കൊല്‍ക്കത്ത സ്വദേശിനിയായ അഞ്ച് വയസുകാരിയായ ഏയ്ഞ്ചല്‍ റിതിയാണ് വൈറല്‍ വീഡിയോകളിലെ സൂപ്പര്‍ താരമായ ഈ പെണ്‍കുട്ടി. ഇന്‍സ്റ്റഗ്രമിലും ടിക്ടോകിലും യൂട്യൂബിലും മുന്‍പ് തന്നെ വൈറലായ കുട്ടി ഇപ്പോഴാണ് മലയാളിയുടെ ശ്രദ്ധ കൂടുതല്‍ നേടുന്നത്. ഒട്ടേറെ പേരാണ് ഇന്‍സ്റ്റയില്‍ ഈ കുഞ്ഞിനെ പിന്തുടരുന്നത്.
മകളുടെ കഴിവുകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ് യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മകളുടെ പേരില്‍ അക്കൌണ്ട് തുറന്നത്. പൊലീസിലാണ് റിതിയുടെ അമ്മ ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റിതിയെ പിന്തുടരുന്നത് അന്‍പതിനായിരത്തിലധികം ആളുകളാണ് പിന്തുടരുന്നത്. മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്റെ മുഖം നിറയുകയാണ്.