Latest News

ടൊയിലറ്റില്‍ പോകുമ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇത് അറിഞ്ഞിര്ക്കണം

Malayalilife
ടൊയിലറ്റില്‍ പോകുമ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ?  എങ്കില്‍ നിങ്ങള്‍ ഇത് അറിഞ്ഞിര്ക്കണം

ക്ഷണം കഴിക്കുമ്പോളും ഫഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് ഇപ്പോഴത്തെ യുവതലമുറയ്ക്ക്. 

ടോയ്‍ലറ്റില്‍ വരെ ഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ടോയ്‍ലറ്റില്‍ ഇരുന്ന് ചാറ്റ് ചെയ്യുക, ഗെയിം കളിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയവയാണ് പലരുടെയും ശീലങ്ങള്‍. 

എന്നാല്‍ ടോയ്‍ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്‍റെ അംശവും ടോയ്‌ലറ്റില്‍ ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. 

ടോയ്‌ലറ്റിന്‍റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. 

സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്ന് വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ  പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം. 

30 മിനിറ്റിൽ കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

അതിനാല്‍ ടോയ്‍ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. 

 

Read more topics: # using mobile phone in toilets
using mobile phone in toilets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES