Latest News

ദിവസേന ധ്യാനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍..!

Malayalilife
ദിവസേന ധ്യാനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍..!

ന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ആരോഗ്യ കാര്യങ്ങളിലും അതീവ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് എന്ന പോലെ നമ്മുടെ തലച്ചോറിനും മനസ്സിനും ശ്രദ്ധ ആവശ്യമാണ്. ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ഉളളത്.  തലച്ചോറിന് ഏറ്റവുമധികം ഗുണം ചെയ്യുന്നത് മെഡിറ്റേഷനാണ്. എട്ടാഴ്ച തുടര്‍ച്ചയായി മെഡിറ്റേഷന്‍ ചെയ്യുന്നവരുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രേമാറ്ററിന്റെ അളവ് വര്‍ധിച്ചതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

നാല്‍പ്പതു മിനുറ്റെങ്കിലും ധ്യാനിക്കുന്നവരില്‍ ശ്രദ്ധ, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ്, ജോലിസ്ഥലത്തെ കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍, ധ്യാനിക്കാത്തവരിലേക്കാള്‍ ഗ്രേമാറ്റര്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ധ്യാനം പെട്ടെന്നുള്ള പ്രതികരണങ്ങളെ അല്‍പം പതുക്കെയാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നു കാണാം. എടുത്തുചാട്ടക്കാരായ കോശങ്ങളെ അല്‍പമൊന്നു തണുപ്പിക്കുന്നു. 

അല്‍പ്പം ആലോചിക്കാനുള്ള സമയം കിട്ടുന്നു.പെട്ടെന്നുള്ള ദേഷ്യം, സങ്കടം, സമ്മര്‍ദ്ദം, എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും. ഇത് സാമൂഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മെഡിറ്റേഷന്‍ ചെയ്യുന്ന സ്ഥലം, സമയം ഇരുത്തം വസ്ത്രം, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചും വെളിച്ചമില്ലാത്തിടത്ത് ഇരുന്നും ധ്യാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

Read more topics: # uses of,# meditation,# in daily life
uses of meditation in daily life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES