രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയില്‍ ബ്ലൂ ടീ; ഗുണങ്ങള്‍ അറിയാം

Malayalilife
രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയില്‍ ബ്ലൂ ടീ; ഗുണങ്ങള്‍ അറിയാം

ലതരം ചായയെ കുറിച്ച്  നാം കേട്ടിട്ടുണ്ട് എന്നാല്‍ നീല ചായ ഏവര്‍ക്കും പുതുമയുളള ഒന്നായിരിക്കും. രുചിയിലുപരി ആരോഗ്യ കാര്യത്തിലും ഈ ചായ മുന്‍പന്തിയിലാണ്. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ബ്ലൂ ടീ ഉണ്ടാക്കുന്നത്. നീല ചായയുടെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാം. 

ആന്റി ഓക്സിഡന്റ് പ്രോപ്പര്‍ട്ടീസ്: നീല ചായയുടെ ഏറ്റവും വലിയ സവിശേഷത ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും അകാലവാര്‍ധക്യത്തെ തടയുന്നതിനും ഈ ചായയില്‍ അടങ്ങിയിട്ടുളള ആന്റി ഓക്സിഡന്റുകളിലൂടെ സാധിക്കുന്നു.

ആന്റി ഡയബറ്റിക്: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനായി  ഭക്ഷണത്തിന് ശേഷം ഒരു കപ്പ് നീലച്ചായ നിത്യവും കഴിക്കുന്നത് സഹായകരമാകും.ഈ നീലച്ചായ നിത്യവും ഉപയോഗിക്കുന്നതിലൂടെ  ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും ഹൃദയാരോഗ്യത്തിനും കഴിയുന്നു.

മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും: നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നല്‍കും. അതോട
ാെപ്പം ഇത് പ്രദാനം ചെയ്യുന്നത് വിറ്റാമിനുകളും ധാധുക്കളുമാണ്. നീലച്ചായയിലൂടെ ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും കഴിയുന്നു.

ബുദ്ധിവികാസത്തിന്; നേരത്തെ തന്നെ പഠനങ്ങളിലൂടെ ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നീലച്ചായ പതിവാക്കുന്നതിലൂടെ ത്വരിതപ്പെടുത്തും.

വിഷാദമകറ്റാന്‍;  സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം വിഷാദ രോഗം ഉണ്ടാകുന്നത് തടയാനും സഹായകരമാണ്.

ക്യാന്‍സര്‍ പ്രതിരോധം: ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ ബ്ലൂ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും.ഇതിലൂടെ ക്യാന്‍സര്‍ രോഗം ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രത കുറയ്ക്കാനും സാധിക്കുന്നു.

Read more topics: # Uses of blue tea ,# in daily life
Uses of blue tea in daily life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES