Latest News

26ന് ലളിതമായ ചടങ്ങില്‍ താലി കെട്ട്; മാര്‍ച്ച് നാലിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിഥികള്‍ക്കായി വിവാഹ വിരുന്ന്; ഫോട്ടോകളും വീഡിയോകളും  എടുക്കുന്നതിനിടക്കം നിയന്ത്രണങ്ങള്‍; ചര്‍ച്ചയായി അതിഥികള്‍ക്കുള്ള ആഡംബര സമ്മാനപ്പൊതി

Malayalilife
26ന് ലളിതമായ ചടങ്ങില്‍ താലി കെട്ട്; മാര്‍ച്ച് നാലിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിഥികള്‍ക്കായി വിവാഹ വിരുന്ന്; ഫോട്ടോകളും വീഡിയോകളും  എടുക്കുന്നതിനിടക്കം നിയന്ത്രണങ്ങള്‍; ചര്‍ച്ചയായി അതിഥികള്‍ക്കുള്ള ആഡംബര സമ്മാനപ്പൊതി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ്. ഫെബ്രുവരി 26-ന് ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കും.വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഫെബ്രുവരി 24-ന് തന്നെ ആരംഭിക്കും. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് ഈ താരജോഡികള്‍ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ വിവാഹ ക്ഷണക്കത്തും അതിനോടൊപ്പമുള്ള ആഡംബര സമ്മാനപ്പൊതിയുമാണ്. സാധാരണ വിവാഹ കാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി, വധൂവരന്മാരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയാണ് ഈ ഗിഫ്റ്റ് ബോക്‌സ് തയ്യാറാക്കിയിരിക്കുന്നത്.

നാഷണല്‍ ക്രഷ് പെര്‍ഫ്യൂം: രശ്മിക മന്ദാനയുടെ തന്നെ പെര്‍ഫ്യൂം ബ്രാന്‍ഡായ 'നാഷണല്‍ ക്രഷ്' (National Crush) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹാന്‍ഡ് ക്രീം, ഫൂട്ട് ക്രീം എന്നിവയും ഇതിലുണ്ട്.
റൗഡി ടി-ഷര്‍ട്ട്: വിജയ് ദേവരകൊണ്ടയുടെ വസ്ത്ര വ്യാപാര ബ്രാന്‍ഡായ 'റൗഡി' (Rowdy) ലോഗോ പതിപ്പിച്ച ടി-ഷര്‍ട്ടും അതിഥികള്‍ക്കുള്ള സമ്മാനപ്പൊതിയിലുണ്ട്.
മധുരപലഹാരങ്ങള്‍: പരമ്പരാഗതമായ രീതിയില്‍ മധുരപലഹാരങ്ങളും കശുവണ്ടിയും അടങ്ങിയ പ്രത്യേക ബോക്‌സും ഈ ഹാംപറിന്റെ ഭാഗമാണ്

മാര്‍ച്ച് 4-ന് ഹൈദരാബാദില്‍ വെച്ചാണ് വിവാഹ വിരുന്ന് (Reception) സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങായി നടത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്, അതിനാല്‍ വിവാഹവേളയില്‍ മാധ്യമ സാന്നിധ്യം ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമപ്രവര്‍ത്തകര്‍ക്കായി ദമ്പതികള്‍ പ്രത്യേക ഉച്ചഭക്ഷണം ഒരുക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിജയ്യുടെ ഹൈദരാബാദിലെ വീടിന്റെ ഗോള്‍ഡന്‍ ലൈറ്റുകളും പുഷ്പങ്ങള്‍ക്കൊണ്ട് അലങ്കരിച്ച ദൃശ്യങ്ങളുമൊക്കെ പുറത്ത് വന്നിട്ടുണ്ട്. വിവാഹാഘോഷങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുവെന്നാണ് വിവരം.

2018-ല്‍ 'ഗീതാ ഗോവിന്ദം' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വിജയും രശ്മികയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിനില്‍ക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി വിജയ് ദേവരകൊണ്ട തന്റെ ലുക്കില്‍ വരുത്തിയ മാറ്റങ്ങളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

vija deverakonda and rashmika mandannas wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES