Latest News

'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ആണവായുധം';ആയുധം പ്രയോഗിക്കാന്‍ വിവേകം വേണം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജഗദീഷിന്റെ വെണ്ണലയിലെ ആ പ്രസംഗം 

Malayalilife
 'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ആണവായുധം';ആയുധം പ്രയോഗിക്കാന്‍ വിവേകം വേണം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജഗദീഷിന്റെ വെണ്ണലയിലെ ആ പ്രസംഗം 

പുരാണങ്ങളിലെ ആയുധമായ പാശുപതാസ്ത്രത്തെ ആധുനിക കാലത്തെ ന്യൂക്ലിയര്‍ ആയുധങ്ങളോട് ഉപമിച്ച് നടന്‍ ജഗദീഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശിവരാത്രിയോട് അനുബന്ധിച്ച് വെണ്ണല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ്, മഹാഭാരതത്തിലെ പാശുപതാസ്ത്രത്തെ ഇന്നത്തെ ആണവായുധങ്ങളോട് അദ്ദേഹം ഉപമിച്ചത്. 

പാശുപതാസ്ത്രം നേടുന്നതിനായി അര്‍ജുനന്‍ ശിവനെ തപസ്സ് ചെയ്തതും, ആയുധം നല്‍കുന്നതിന് മുന്‍പ് അര്‍ജുനന്റെ ക്ഷമയും പ്രാപ്തിയും പരിശോധിക്കാന്‍ ഭഗവാന്‍ കിരാത വേഷത്തില്‍ എത്തി. പാശുപതാസ്ത്രത്തെ ഇന്നത്തെ കാലത്ത് നമുക്ക് ആണവായുധങ്ങളോട് താരതമ്യം ചെയ്യാമെന്ന് ജഗദീഷ് പറയുന്നു. 'എത്രയുണ്ട്? എപ്പോള്‍ ഉപയോഗിക്കും?' എന്നതിനെ ചൊല്ലി ഇന്ന് ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ആയുധം കൈവശം വെക്കുന്നതിനേക്കാള്‍ അത് എങ്ങനെ വിവേകപൂര്‍വ്വം ഉപയോഗിക്കണം എന്നതാണ് പ്രധാനമെന്നും, ഇക്കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 'ചരിത്രമായിക്കോട്ടെ പുരാണമായിക്കോട്ടെ, ഒരു വിനാശകാരിയായ ആയുധം കയ്യില്‍ കിട്ടിയാല്‍ അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്. അത് പ്രയോഗിക്കാന്‍ കൃത്യമായ വിവേകം ആവശ്യമാണ്.' എന്നും ജഗദീഷ് പറഞ്ഞു. ഗാണ്ഡീവം ഒഴികെയുള്ള എല്ലാ ആയുധങ്ങളും വെച്ച് അര്‍ജുനന്‍ കീഴടങ്ങിയപ്പോഴാണ് ഭഗവാന്‍ പ്രത്യക്ഷപ്പെട്ടതെന്നും, ആയുധം ലഭിക്കുന്നതിനേക്കാള്‍ അത് കൈകാര്യം ചെയ്യാനുള്ള പക്വതയ്ക്കാണ് പുരാണങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Read more topics: # ജഗദീഷ്
actor jagadish says that hindu myths

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES