ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ ആരും തന്നെ ഒരു വിട്ടിവീഴ്ച്ച മനോഭാവം കാണിക്കാത്തവരാണ്. അതുകൊണ്ട് തന്നെ പലതരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ചർമ്മ പരിപാലനത്തിനായി നാം ഉപയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് തക്കാളി. സൗന്ദര്യവര്‍ദ്ധനവിന് ഏറെ ഗുണകരമായ ഒന്നാണ് തക്കാളി. തക്കാളി കൊണ്ടുള്ള ഗുണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
1. ചർമ്മത്തിൽ ഉണ്ടാകുന്ന സുഷിരങ്ങള്‍ ചെറുതാകാനായി തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ഗുണകരമാണ്.
2. മുഖക്കുരു ഏവരെയും അലട്ടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിഞ്ഞ ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു വരുന്നത് തടയും.
3. തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഇതിലൂടെ ചർമ്മത്തിലെ എണ്ണമയം ഇല്ലാതാക്കാൻ സഹായകരമാണ്.
4. മുഖത്തുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് കരുവാളിപ്പ്. അതിനെ തടയുന്നതിനായി തക്കാളിയുടെ നീര് മുഖത്തു പുരട്ടിയാൽ മതിയാകും.
5. ചർമ്മത്തിൽ ഉണ്ടാകുന്ന സണ്‍ടാന്‍ അകറ്റുന്നതിനും ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്‌പോട്‌സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് ഗുണകരമാണ്.
6. തക്കാളിയുടെ നീര് നിത്യേനെ മുഖത്ത് പുരട്ടുന്നത് മുഖചര്‍മത്തിന് തിളക്കം കൂട്ടുന്നതാണ്.