സ്ത്രീകളുടെയും പുരുഷൻമാരുടെയും മുഖ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒന്നന്നാണ് പുരികക്കൊടികൾ. ഇവ നല്ല കാട്ടിയോടെ നില്കുന്നത് കാണാൻ ആണ് ഏറെ സൗന്ദര്യംഏതെല്ലാം മാർഗത്തിലൂടെ എങ്ങനെ പുരികത്തിന്റെ കട്ടി കൂട്ടം എന്ന് നോക്കാം.
പുരികത്തിൽ മുട്ടയുടെ വെള്ള നന്നായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. പുരികത്തിന് നല്ല കറുപ്പ് കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. നല്ല പോലെ ചെമ്പരത്തി പൂവോ ഇലയോ അരച്ചെടുത്ത് പുരികത്തിൽ പുരട്ടുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. ഇത് പുരികം നന്നായി വളരുന്നതിന് ഫലവത്തായ മാർഗമാണ്.ദിവസവും പുരികത്തിൽ ആവണക്കെണ്ണ പുരട്ടുന്നത് നല്ലതാണ്.
അൽപം തേൻ ആവണക്കെണ്ണയിൽ ചേർത്ത് രണ്ട് മിനിറ്റ് മസാജ് ചെയ്യുക അതിന് ശേഷം 30 മിനിറ്റിന് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കട്ടി കൂട്ടാൻ സഹായിക്കും. ചെറിയ അളവില്‍ സവാളയുടെ നീര് പുരികത്തില്‍ തേച്ച് 15 മിനിട്ടിന് ശേഷം കഴുകാവുന്നതാണ്. ഇതിലൂടെ പുരികം നന്നായി വളരാൻ സഹായിക്കും.