മുഖം എപ്പോഴും ഭംഗിയുള്ളവയാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് കണ്‍പീലികള്‍. നീണ്ട കണ്‍പീലികള്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. കണ്‍പീലികള്‍ കുറവുള്ളവര്‍ക്ക് കൃത്രിമ കണ്‍പീലികള്‍ വയ്ക്കാനുള്ള സൗകര്യവും ഇന്നുണ്ട്. കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന അഞ്ച് വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എണ്ണകള്‍...
കണ്‍പീലികള്‍ വളരുന്നതിനും നീളം തോന്നുന്നതിനും ഏറ്റവും നല്ലതാണ് എണ്ണ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും കണ്‍പീലികളില്‍ ആവണ്ണക്കെണ്ണയോ വെളിച്ചെണ്ണയോ പുരട്ടുന്നത് ?നല്ലതാണ്.കണ്‍പീലികള്‍ തഴച്ചു വളരാനും പീലികള്‍ക്ക് നല്ല കറുപ്പു നിറം ഉണ്ടാകാനും സഹായിക്കും.കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതുമാക്കാന്‍ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്.
പെട്രോളിയം ജെല്ലി...
രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്‍പീലികളില്‍ അല്‍പം പെട്രോളിയം ജെല്ലി പുരട്ടുന്നത് കണ്‍പീലികള്‍ നീളാനും കണ്‍പീലികള്‍ക്ക് ബലം കിട്ടാനും സഹായിക്കും.
വിറ്റാമിന്‍ ഇ ?ഗുളികകള്‍...
കണ്‍പീലികള്‍ നീളന്‍ ഏറ്റവും നല്ലതാണ് വിറ്റാമിന്‍ ഇ ?ഗുളികകള്‍. ദിവസവും ആഹാരത്തിന് ശേഷം ഒരു വിറ്റാമിന്‍ ഇ ?ഗുളിക കഴിക്കുന്നത് കണ്‍പീലികള്‍ക്ക് ബലം കിട്ടാനും കണ്‍പീലികള്‍ വളരാനും ഏറെ നല്ലതാണ്.
?ഗ്രീന്‍ ടീ...
ഗ്രീന്‍ ടീ ഇലകള്‍ ചൂട് വെള്ളത്തില്‍ ഇട്ട് കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും. തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കണ്‍പീലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.
നട്‌സ്, പയര്‍വര്‍?ഗങ്ങള്‍...
നീണ്ട കണ്‍പീലികള്‍ ഉണ്ടാകാന്‍ പിസ്ത,ബദാം, അണ്ടിപരിപ്പ്, പയര്‍വര്‍?ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.എല്ലാതരം ചെറിയ മീനുകള്‍ കഴിക്കുന്നത് കണ്‍പീലികള്‍ക്ക് ബലം കിട്ടാന്‍ ഏറെ ?ഗുണം ചെയ്യും. ദിവസവും ഒരു ?ഗ്ലാസ് പാല്‍ കുടിക്കുന്നത് കണ്ണിനും കണ്‍പീലികള്‍ക്കും ?ഉത്തമമാണ്.