ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.
രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക. വിരലുകള്‍ കൂടക്കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
നഖങ്ങള്‍ പാടുവീണതും നിറംമങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്സൈഡോ ഉപയോ ഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.
നഖങ്ങള്‍ വിളറിയതും പെട്ടെന്ന് ഒടിയുന്നവയുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഇതിന് ഏത് എണ്ണയായാലും മതി.
ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിട്ടു സമയം ഇതില്‍ മുക്കിവയ്ക്കുക.